Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു സുപ്രീം കോടതി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഓരോ കേസിന്റേയും പുരോഗതി സംബന്ധിച്ച് ആറാഴ്ചയ്ക്കകം ഡിജിപി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്. ചാണ്ടി ഉമ്മനെ സ്വര്‍ണനൂലില്‍ കെട്ടിയിറക്കിയതല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ മകനായതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജയ്ക് സി തോമസിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുത് രാജ്യമല്ലെന്ന് പ്രധാനമന്ത്രി

പ്രതിപക്ഷത്തിന് മണിപ്പുരിനെ സംബന്ധിച്ച് ചർച്ചയല്ല വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ചർച്ച സമയത്ത് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.ചർച്ച അവർ സ്തംഭിപ്പിച്ചു. പ്രതിപക്ഷം കളിച്ചത് നാടകമാണ്.മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. അതോടൊപ്പം മണിപ്പൂരിൽ മെയ്തെയ് വനിതാ കൂട്ടായ്മയായ മീരാ പൈബി പ്രഖ്യാപിച്ച റാലി മാറ്റി. താഴ്‌വരയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ചുരാ ചന്ദ്പൂരിലേക്കാണ് റാലി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കുക്കി സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാകുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുലിയുടെ ആക്രമണത്തില്‍ ആറുവയസ്സുകാരി മരിച്ചു

തിരുപ്പതിയില്‍ പുലിയുടെ ആക്രമണത്തില്‍ ആറുവയസ്സുകാരി മരിച്ചു. തീർത്ഥാടനത്തിനെത്തിയ കുടുംബത്തിനൊപ്പം ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിലേക്ക് പോയവഴി കാണാതായ നെല്ലൂര്‍ സ്വദേശി ലക്ഷിതയുടെ മൃതദേഹം ഇന്നുരാവിലെ ക്ഷേത്രത്തിന് സമീപമാണ് കണ്ടെത്തിയത്. കഴിഞ്ഞമാസവും ഒരു കുഞ്ഞിനെ പുലി ആക്രമിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്‍

പുതുപ്പള്ളിയിൽ ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും.അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.അതിന് ആശംസകളെന്ന് കെ മുരളീധരൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പെന്നും,ഉമ്മൻ ചാണ്ടി ചികിത്സ വിവാദം സിപിഎം നടത്തുന്ന തറ പ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നത്.അത് ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

വിജിലൻസും ,ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന സർക്കാരിന്‍റെ ഏജൻസികൾ നോക്കുകുത്തിയായെന്നും,മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും.രണ്ട് മുന്നണികളും പരസ്പരം ഒത്തുതീർപ്പ് നടത്തുകയാണ്.പണമിടപാട് ഇഡി അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെഹ്റുട്രോഫി വള്ളംകളി ഇന്ന്

ഇന്ന് ഉച്ച കഴിഞ്ഞ് 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ നടക്കും.രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും. 2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു.എംപി സ്ഥാനം പുന:സ്ഥാപിച്ചതിന് ശേഷം ആദ്യമായി എത്തുന്ന രാഹുലിന്റെ ആദ്യ പരിപാടി ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ്. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ കൈമാറും. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങുമെന്നാണ് റിപ്പോർട്ട്.

Posted inGeneral, ഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 12

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണിത്. പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമെങ്കിലും പുതിയ പേരുകളില്‍ കൂടുതല്‍ കടുത്ത ശിക്ഷയോടെ നടപ്പാക്കും. കുട്ടികളെ മാനഭംഗപ്പെടുത്തല്‍, ആള്‍ക്കൂട്ട കൊലപാതകം, ബലാല്‍സംഗം എന്നിവയ്ക്കു വധശിക്ഷ വരെ നല്‍കാമെന്നാണു വ്യവസ്ഥ. പുതിയ നിയമങ്ങളുടെ പേരു സംസ്‌കൃതത്തിലും ഹിന്ദിയിലുമാണ്. പേരില്‍നിന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്‌

നെഹ്‌റു ട്രോഫി വള്ളംകളിക്കായി ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 69-ാം മത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ശനിയാഴ്ച കൊടിയേറുമ്പോള്‍ 9 വിഭാഗങ്ങളിലായി 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.മാസ് ഡ്രില്‍ ഫ്‌ളാഗ് ഓഫിന് പിന്നാലെ 19 ചുണ്ടന്‍ വള്ളങ്ങള്‍ 5 ഹീറ്റ്‌സുകളായി മാറ്റുരയ്ക്കും. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ചുണ്ടന്‍ വള്ളസമിതികള്‍ മാലിപ്പുരകളില്‍ കളിവള്ളങ്ങളുടെ അവസാനം മിനുക്ക് പണികളും പൂര്‍ത്തിയാക്കി നാളേക്കായി […]

Posted inലേറ്റസ്റ്റ്

പുതിയ ബില്ലിൽ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കൃത്യമായി നിര്‍വചിച്ച് ശിക്ഷ കൂട്ടി

ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമുള്ള പുതിയ ബില്ലിൽ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കൃത്യമായി നിര്‍വചിച്ച് ശിക്ഷ കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.ഭാരതീയ ന്യായ സംഹിതയിലെ 150ാം വകുപ്പ് രാജ്യദ്രോഹക്കുറ്റത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നതാണ് ഈ വകുപ്പ് പറയുന്നത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ 7 വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷയായി ലഭിക്കാം.രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കുറച്ചുകൂടി കൃത്യമായ നിര്‍വചനം നല്‍കി ശിക്ഷ കൂട്ടുകയാണ് പുതിയ ബില്ലില്‍ […]