പ്രതിപക്ഷത്തിന് മണിപ്പുരിനെ സംബന്ധിച്ച് ചർച്ചയല്ല വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ചർച്ച സമയത്ത് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.ചർച്ച അവർ സ്തംഭിപ്പിച്ചു. പ്രതിപക്ഷം കളിച്ചത് നാടകമാണ്.മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. അതോടൊപ്പം മണിപ്പൂരിൽ മെയ്തെയ് വനിതാ കൂട്ടായ്മയായ മീരാ പൈബി പ്രഖ്യാപിച്ച റാലി മാറ്റി. താഴ്വരയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ചുരാ ചന്ദ്പൂരിലേക്കാണ് റാലി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കുക്കി സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാകുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് തീരുമാനം.
പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുത് രാജ്യമല്ലെന്ന് പ്രധാനമന്ത്രി
