Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു

ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി  ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്. പള്ളാത്തുരത്തിയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

Posted inFilm Awards

1985ലെ ജനപ്രിയ നടന്‍ ആര്?

dailynewslive.in Nostalgic Evergreen Film Award അവാര്‍ഡ്‌സിന്റെ മറ്റൊരു എപ്പിസോഡിലേക്ക് ഏവര്‍ക്കും സ്വാഗതം…ഇന്നുമുതല്‍ നമ്മള്‍ അവാര്‍ഡിനായുള്ള ചോദ്യങ്ങളിലേക്ക് കടക്കുകയാണ്….. ജഡ്ജിങ് പാനലുകള്‍ തിരഞ്ഞെടുത്തു നാലു ഓപ്ഷന്‍ ഞങ്ങള്‍ ഉത്തരങ്ങള്‍ ആയി നല്‍കും .. അതില്‍നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്തരം ..dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറി ഒപ്പീനിയന്‍ പോളിലൂടെ തിരഞ്ഞെടുക്കാം… ഇനി ഇന്നത്തെ നമ്മുടെ ചോദ്യത്തിലേക്ക് കടക്കാം.1985ലെ ജനപ്രിയ നടന്‍ ആര്?. ഞങ്ങളുടെ ജഡ്ജിങ് പാനലുകള്‍ ഇവിടെ നാല് നായകന്മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ അഭിനയിച്ച സിനിമകളെ കുറിച്ചും ഈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ വിജയനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ

ധാരണ മാത്രമാണെന്നും വിഷയത്തിൽ സിപിഎം നേരത്തെ നിലപാട് വ്യക്തമായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. രണ്ട് കമ്പനികൾ തമ്മിലുള്ള ധാരണക്കനുസരിച്ചുള്ള നിയമപരമായ നടപടികൾ മാത്രമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്ന് വി ശിവൻകുട്ടി

കഴിഞ്ഞ വ‍ർഷം സ‍ർക്കാ‍ർ എയ്ഡഡ് അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടിളുടെ എണ്ണം 37,46,647 ആയി കുറഞ്ഞു.സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതൊരു വലിയ പ്രശ്നമായി കാണുന്നില്ലെന്നും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികള്‍ കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ മൂന്നിലെ 15 നിലകളുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. വെള്ളിയാഴ്ചയാണ് തീപടര്‍ന്നു പിടിച്ചത്. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. എല്ലാ താമസക്കാരെയും പരിക്കേല്‍ക്കാതെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ തീപിടിത്തത്തില്‍ 16 അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും 13 വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പതാക ഉയർത്തി സജി ചെറിയാൻ

പുന്നമടക്കായലിൽ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആരംഭമായി. ഉദ്ഘാടനച്ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭംകുറിച്ച് പതാക ഉയർത്തിയത്. മത്സരം തുടങ്ങാനിരിക്കെ മഴ ശക്തമായത് തിരിച്ചടിയായി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 12

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU* ◾യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു സുപ്രീം കോടതി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഓരോ കേസിന്റേയും പുരോഗതി സംബന്ധിച്ച് ആറാഴ്ചയ്ക്കകം ഡിജിപി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്. ◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. ◾കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയുടെ ജനപക്ഷ സമീപനത്തിന്റെ ആണിക്കല്ല് അഴിമതി നിർമാർജനമാണെന്ന് കേന്ദ്രമന്ത്രി

അഴിമതി വെച്ചുപൊറുപ്പിക്കാത്ത ഇന്ത്യയുടെ സമീപനം അന്താരാഷ്ട്ര സമീപനത്തോട് ഒത്തുപോകുന്നതാണെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള അവസരമാണ് ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലൂടെ രാജ്യത്തിന് ലഭിച്ചതെന്നും, യോഗത്തിൽ സ്വത്ത് കണ്ടുകെട്ടൽ, പരസ്പര നിയമ സഹായം എന്നീകാര്യങ്ങളിൽ പുരോഗതിയുണ്ടാകാൻ‌ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദളിത് വിദ്യാർത്ഥിക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ

ഇന്നലെയാണ് തിരുനെൽവേലിയിൽ ദളിത് സഹോദരങ്ങളെ വെട്ടിയ സംഭവമുണ്ടായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരിൽ 4 പേർ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. തിരുനെൽവേലിയിലെ വള്ളിയൂർ എന്ന സ്ഥലത്തുള്ള സ്കൂളിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. അവിടെയുള്ള പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയെ പ്രബല ജാതിയിൽ പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഇനി വള്ളിയൂർ സ്കൂളിൽ പഠിപ്പിക്കില്ലെന്നും അമ്മ വ്യക്തമാക്കി.