Posted inബിസിനസ്സ്

വ്യാവസായിക ഉത്പാദന വളര്‍ച്ച കുറഞ്ഞു

രാജ്യത്ത് വ്യവസായിക രംഗത്ത് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി ജൂണില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച 3.7 ശതമാനമായി കുറഞ്ഞു. 2022 ജൂണില്‍ 12.6 ശതമാനവും ഇക്കഴിഞ്ഞ മേയില്‍ 5.3 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേയിലെ വളര്‍ച്ചാനിരക്ക് ആദ്യം കണക്കാക്കിയിരുന്ന 5.2 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. നടപ്പുവര്‍ഷത്തെ (2023-24) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഐ.ഐ.പി വളര്‍ച്ച മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 12.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്കും കുറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി […]

Posted inവിനോദം

‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഒരു ശ്രീലങ്കന്‍ സുന്ദരി’. കൃഷ്ണ പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അനൂപ് മേനോനൊപ്പം പത്മരാജന്‍ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, എല്‍സി, ശാന്ത കുമാരി, ബേബി മേഘ്‌ന സുമേഷ് (ടോപ് സിംഗര്‍ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ എന്ന ചിത്രത്തില്‍ […]

Posted inവിനോദം

കെജിഎഫ് 2 വിനെ പിന്നിലാക്കി ‘കിംഗ് ഓഫ് കൊത്ത’ കുതിക്കുന്നു

മലയാളത്തില്‍ റിലീസ് ചെയ്ത ട്രെയിലറുകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ കുതിച്ചു പായുന്നു. 24 മണിക്കൂറിനുള്ളില്‍ മില്യണില്‍പ്പരം കാഴ്ചക്കാരും 290കെ ലൈക്കുമാണ് യൂട്യൂബില്‍ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം പൂര്‍ത്തിയാകുമ്പോഴും ട്രെന്റിങ്ങില്‍ ഒന്നാമതാണ് ട്രെയിലര്‍. മലയാളത്തിലെ ഒരു സിനിമയ്ക്കും ഇതുവരെ ലഭിക്കാത്ത വാന്‍ വരവേല്‍പ്പാണ് കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്. ചിത്രത്തിന്റെ കലാപകാര എന്ന ഗാനം 6 മില്യണില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം […]

Posted inഓട്ടോമോട്ടീവ്

സിമ്പിള്‍ ഡോട്ട് വണ്‍ ഇന്ത്യയിലേക്ക്

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ അടുത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ സിമ്പിള്‍ ഡോട്ട് വണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. കമ്പനി അടുത്തിടെ ഡോട്ട് വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രതീക്ഷിക്കുന്ന റേഞ്ച് 180 കിലോമീറ്ററിന് അടുത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിമ്പിള്‍ ഡോട്ട് വണ്ണിന്റെ വില 1.45 ലക്ഷം രൂപയില്‍ താഴെയായിരിക്കും. 5കിലോവാട്ട്അവര്‍ ആയ സിമ്പിള്‍ വണ്ണിനെക്കാള്‍ ചെറിയ ബാറ്ററിയാണ് സിമ്പിള്‍ ഡോട്ട് വണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡോട്ട് വണ്‍ കൂടുതല്‍ […]

Posted inപുസ്തകങ്ങൾ

രണ്ടു മത്സ്യങ്ങള്‍

സമ്പൂര്‍ണ്ണമായ പാരിസ്ഥിതികസമര്‍പ്പണമാകുന്ന കഥകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങള്‍. പരിസ്ഥിതി ഈ കഥകളില്‍ പ്രമേയപരമായ ഒരു തിരഞ്ഞെടുപ്പോ ബൗദ്ധികമായ ഒരാവിഷ്‌കാരതന്ത്രമോ അല്ല. അത് കഥയുടെ ജൈവികപ്രകൃതിയാണ്. പാരിസ്ഥിതികനാട്യങ്ങള്‍ക്കിടയില്‍ സ്വയംഭൂവാകുന്ന ഒരു പ്രാണസത്ത. മനുഷ്യാധികാരത്തിന്റെ സംസ്‌കാരവിന്യാസങ്ങളെ നിര്‍മ്മമതയോടെ നോക്കിക്കാണുന്ന പ്രപഞ്ചചേതന. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. ‘രണ്ടു മത്സ്യങ്ങള്‍’. ഏഴാം പതിപ്പ്. അംബികാസുതന്‍ മാങ്ങാട്. ഡിസി ബുക്‌സ്. വില 94 രൂപ.  

Posted inആരോഗ്യം

ദിവസം 4000 സ്റ്റെപ്പ് നടക്കുന്നത് മരണ സാധ്യത കുറയ്ക്കും!

ദിവസം 4000 സ്റ്റെപ്പ് നടക്കുന്നത് ഏത് രോഗം മൂലവുമുള്ള മരണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. വെറും 2337 സ്റ്റെപ്പ് പ്രതിദിനം നടക്കുന്നത് വഴി ഹൃദ്രോഗം മൂലമുള്ള മരണസാധ്യത കുറയ്ക്കാമെന്നും പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സ് നടത്തിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ നടക്കും തോറും ആരോഗ്യ ഗുണങ്ങളും ഏറുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. 2,26,889 പേരെ ഉള്‍പ്പെടുത്തിയ 17 പൂര്‍വ പഠനങ്ങളുടെ ഡേറ്റ ഉപയോഗിച്ച് ഏഴ് വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഓരോ ആയിരം സ്റ്റെപ്പ് അധികം […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  രാഷ്ട്രീയ ജീവിതത്തില്‍ മണിപ്പൂര്‍ പോലൊരു ദുരനുഭവം താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് രാഹുല്‍ഗാന്ധി എംപി. പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരിനോളം ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോര. എല്ലായിടത്തും സ്ത്രീകളെ ബലാത്സംഗം ചെയ്തു. പാര്‍ലമെന്റില്‍ രണ്ടേകാല്‍ മണിക്കൂര്‍ പ്രസംഗിച്ച പ്രധാനമന്ത്രി രണ്ടു മിനിറ്റു മാത്രമാണ് മണിപ്പൂരിനെക്കുറിച്ചു പറഞ്ഞത്. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വരവേല്‍പു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി കാലത്ത് പിന്തുണച്ച കുടുംബമാണ് വയനാട്. എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്ന് രാഹുൽ ഗാന്ധി

എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്ന് രാഹുൽ ഗാന്ധി എംപി. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താൻ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ ജനത്തോട് പറഞ്ഞു. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാഴ്സലോണ താരം ഔസ്മാൻ ഡെംബലെയെ സ്വന്തമാക്കി പാരീസ് സെന്റ് ജെർമെയ്ൻ

ബാഴ്സലോണ താരം ഔസ്മാൻ ഡെംബലെയെ സ്വന്തമാക്കി പാരീസ് സെന്റ് ജെർമെയ്ൻ. താരത്തിൻ്റെ വരവ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 43.5 മില്യൺ പൗണ്ടിനാണ് (50.4 മില്യൺ യൂറോ) ഫ്രഞ്ച് ഫോർവേഡ് താരത്തെ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഡെംബെലെ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ബാഴ്സ കോച്ച് സാവി ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.ലീഗ് 1 ചാമ്പ്യന്മാരുമായി അഞ്ച് വർഷത്തെ കരാറിലാണ് ഡെംബെലെ ഒപ്പുവച്ചിരിക്കുന്നത്. ‘പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരുന്നതിൽ അതിയായ സന്തോഷമുണ്ട്, പി.എസ്.ജി ജേഴ്സിയിൽ കളിക്കാൻ അക്ഷമനായി കാത്തിരിക്കുന്നു’ – ഡെംബെലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി

പുതുപള്ളിയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി. ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി.പി. സിന്ധു മോൾ എന്നിവരെയാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.