Posted inബിസിനസ്സ്

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 129.96 കോടിയുടെ ലാഭം

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 129.96 കോടി രൂപയുടെ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 105.97 കോടി രൂപയില്‍ നിന്നും 22.64 ശതമാനമാണ് വര്‍ധന. അറ്റ പലിശ വരുമാനത്തില്‍ പുരോഗതി കൈവരിച്ചു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ അറ്റ പലിശ വരുമാനം 30.46% വര്‍ധനയോടെ 585.45 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് കൈവരിച്ചത്. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യം 35.08% […]

Posted inടെക്നോളജി

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം!

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രധാന മുന്നറിയിപ്പുമായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ക്രോം വെബ് ബ്രൗസറിന്റെ വിവിധ പതിപ്പുകളില്‍ ഒട്ടേറെ പിഴവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇതുവരെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാത്ത ഗൂഗിള്‍ ക്രോം ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ നിര്‍ദേശം. ഫിഷിങ്, ഡാറ്റാ ചോര്‍ച്ച, മാല്‍വെയര്‍ തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ലിനക്സ്, മാക് ഒ.എസുകളില്‍ 115.0.5790.170-ന് മുന്‍പുള്ള ക്രോം പതിപ്പുകളും വിന്‍ഡോസില്‍ […]

Posted inവിനോദം

ജോജു ജോര്‍ജ് നായകനായ ‘പുലിമട’ ഫസ്റ്റ് ലുക്ക്

ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാള്‍. ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘പുലിമട’ ഇങ്ങനെ ഒരു വിശേഷണവുമായാണ് എത്തുന്നത്. എ കെ സാജനാണ് ചിത്രത്തിന്റെ സംവിധാനം. ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘പെണ്ണിന്റെ സുഗന്ധം’ (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ജോജു ചിത്രത്തിന്റെ ടാഗ് ലൈന്‍. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന ‘പുലിമട’യില്‍ നായികയായി ലിജോമോളുമുണ്ട്. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇഷാന്‍ ദേവാണ് ചിത്രത്തിന്റെ സംഗീതം. ഒരു […]

Posted inവിനോദം

സെറിന്‍ ഷിഹാബും വിനയ് ഫോര്‍ട്ടും ‘ആട്ടം’ ഫസ്റ്റ് ലുക്ക്

നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ‘ആട്ടം’. സെറിന്‍ ഷിഹാബാണ് ‘ആട്ടം’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ആനന്ദ് ഏകര്‍ഷിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിനയ് ഫോര്‍ട്ടും വേഷിടുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയാകാന്‍ സെറിന്‍ ഷിഹാബ് മത്സരിച്ചത് ആനന്ദ് ഏകര്‍ഷി ഒരുക്കിയ ‘ആട്ടം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. കലാഭവന്‍ ഷാജോണും നന്ദന്‍ ഉണ്ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി […]

Posted inഓട്ടോമോട്ടീവ്

വോള്‍വോ സെഡാന്‍ എസ് 90 സ്വന്തമാക്കി അഖില്‍ മാരാര്‍

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട വോള്‍വോയുടെ സെഡാന്‍ എസ് 90 സ്വന്തമാക്കി സംവിധായകനും ബിഗ്‌ബോസ് ജേതാവുമായ അഖില്‍ മാരാര്‍. പുതിയ വാഹനത്തിന്റെ സന്തോഷം അഖില്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വോള്‍വോ എസ് 90യുടെ 2020 മോഡല്‍ ഡീസല്‍ പതിപ്പാണ് അഖില്‍ മാരാരുടെ പുതിയ കാര്‍. രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. വോള്‍വോയുടെ പ്രീമിയം എസ് 80ക്ക് പകരക്കാരനായി 2016 ലാണ് എസ് […]

Posted inപുസ്തകങ്ങൾ

ഹംപിയിലെ പൊരിവെയില്‍

ആസൂത്രണങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെ കൂട്ടുകാരുമൊത്ത് കവി എം.ആര്‍. രേണുകുമാര്‍ കേരളത്തിനകത്തും പുറത്തും നടത്തിയ ചെറുതും വലുതുമായ യാത്രകളുടെ സമാഹാരം. സഞ്ചാരികള്‍ പതിവായി കാണുന്ന കാഴ്ചകളെ കവിയുടെ കണ്ണിലൂടെ വേറിട്ടുകാണാനുള്ള ശ്രമം ഈ പുസ്തകത്തെ കാവ്യാനുഭൂതിപ്രദമാക്കുന്നു. വെറുതെയെങ്കിലും ചെറുയാത്രകള്‍ക്ക് ആരെയും പ്രചോദിപ്പിക്കുന്ന പുസ്തകം. ‘ഹംപിയിലെ പൊരിവെയില്‍’. ഡിസി ബുക്‌സ്. വില 126 രൂപ.  

Posted inആരോഗ്യം

ചൂടോ തണുപ്പോ അമിതമായ കാലാവസ്ഥ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും

അത്യധികമായ ചൂടോ തണുപ്പോ ഉള്ള കാലാവസ്ഥ മരണകാരണമായേക്കാവുന്ന ഹൃദയാഘാതങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം. വായു മലിനീകരണവും ഹൃദയാഘാത മരണനിരക്ക് വര്‍ധിപ്പിക്കുന്നു. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ 2015നും 2020നും ഇടയില്‍ നടന്ന 2,02,000 ഹൃദയാഘാത മരണങ്ങളുടെ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. അമിതമായ ചൂട് വരുമ്പോള്‍ ശരീരം വിയര്‍ക്കുകയും ചര്‍മത്തിന്റെ ഉപരിതലത്തിന് സമീപമുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യുന്നു. ഇതിനാല്‍ സുപ്രധാന അവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്തിക്കാന്‍ ഹൃദയത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഈ അമിതഭാരം ഹൃദയത്തിന് മേലുള്ള സമ്മര്‍ദമേറ്റുന്നത് മരണകാരണമായേക്കാവുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ നിന്ന് ഒമ്പത് പൊലീസുകാർക്ക് അംഗീകാരം.അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. എസ് പി മാരായ വൈഭവ് സക്സേന, ഡി ശിൽപ, ആർ ഇളങ്കോ, അഡീഷണൽ എസ് പി സുൽഫിക്കർ എം.കെ, SI കെ.സാജൻ, ACP പി.രാജ് കുമാർ, ദിനിൽ.ജെ.കെ എന്നിവർക്കും സിഐമാരായ കെ.ആർ ബിജു ,പി ഹരിലാൽ എന്നിവർക്കാണ് അംഗീകാരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദുരിതാശ്വാസ നിധി തുക താരതമ്യം ചെയ്ത് മുൻധനമന്ത്രി

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ രണ്ട് വർഷം ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചത്, ഇത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുകയാണെന്നും മുൻധനമന്ത്രി ഡോ. തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.