തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 129.96 കോടി രൂപയുടെ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 105.97 കോടി രൂപയില്‍ നിന്നും 22.64 ശതമാനമാണ് വര്‍ധന. അറ്റ പലിശ വരുമാനത്തില്‍ പുരോഗതി കൈവരിച്ചു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ അറ്റ പലിശ വരുമാനം 30.46% വര്‍ധനയോടെ 585.45 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് കൈവരിച്ചത്. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യം 35.08% വര്‍ധിച്ച് 17,203 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 16.33% വര്‍ധിച്ച് 15,656 കോടി രൂപയിലെത്തി. ബാങ്കിന്റെ നിഷ്ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി. ഒന്നാം പാദത്തിലെ മൊത്ത നിഷ്ക്രിയ ആസ്തി 237.61 കോടി രൂപയും അറ്റ നിഷ്ക്രിയ ആസ്തി 115.61 കോടി രൂപയുമാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 734.36 കോടി രൂപയും 439.42 കോടി രൂപയുമായിരുന്നു. ബാങ്കിന്റെ മികവുറ്റ ആസ്തി ഗുണനിലവാര മാനേജ്മെന്റ് നടപടികള്‍ മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 1.65 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 0.81 ശതമാനമായും കുറച്ചു കൊണ്ടുവരാന്‍ സഹായിച്ചു.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 129.96 കോടിയുടെ ലാഭം
