ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ രണ്ട് വർഷം ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചത്, ഇത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുകയാണെന്നും മുൻധനമന്ത്രി ഡോ. തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
ദുരിതാശ്വാസ നിധി തുക താരതമ്യം ചെയ്ത് മുൻധനമന്ത്രി
