സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന വിഷാദരോഗാവസ്ഥയ്ക്കുള്ള ഗുളിക കണ്ടെത്തി. സൂറാനലോണ്‍ എന്ന മരുന്നിനാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കകം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്ന ഗുളികകളാണ് സൂറാനലോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുളികകള്‍ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് വിവരം. പ്രസവാനന്തര വിഷാദത്തിന്റെ ഫലമായുണ്ടാകുന്ന അമിതവിഷാദം, ഉത്സാഹക്കുറവ്, സങ്കടം, ആത്മഹത്യ ചിന്ത, വൈജ്ഞാനിക അപചയം എന്നിവ തടയാന്‍ മരുന്നിനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 350 പേരെ ആസ്പദമാക്കി നടത്തി […]
പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനിരിക്കെ ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ്.സ്വാതന്ത്ര്യ ദിനത്തിൽ ദില്ലിയിലെ ചെങ്കോട്ടയിൽ മണിപ്പൂരിലെ മെയ്ത്തെയ്, കുക്കി ഗോത്ര വിഭാഗങ്ങൾ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
മധ്യാഹ്ന വാര്‍ത്തകള്‍
നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ വേണമെന്ന് മോട്ടര്‍വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ എന്ന തോതില്‍ 140 കാമറകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊച്ചിന്‍ മിനറല്‍സ് കമ്പനി മാസപ്പടി നല്‍കിയെന്ന കണ്ടെത്തല്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണങ്ങളല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകലാണ്. മുഖ്യമന്ത്രിയോടു വിശദീകരണം ചോദിക്കുമോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് അലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി. […]
നോട്ടീസ് അയച്ച് ഹരിയാന സര്‍ക്കാര്‍
ഹരിയാനയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ 3 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സർപഞ്ചുമാർക്ക് ഷോകോസ് നോട്ടീസ് അയച്ചു .സംഘർഷമുണ്ടായതിന് പിന്നാലെ അൻപതിലധികം പഞ്ചായത്തുകളാണ് യോഗം ചേർന്ന് മുസ്ലീംങ്ങളെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയത്.
ഹര്‍ ഖര്‍ തിരംഗ ആഹ്വാനവുമായി പ്രധാനമന്ത്രി
സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഹര്‍ ഖര്‍ തിരംഗ ആശയത്തിന് ശക്തി പകരണം. രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍
മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിന്‍റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ്
കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം തുടങ്ങി.കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു അദ്ദേഹം ഈ മാസം 18 ന് ഹാജരാകണം, ഐജി ലക്ഷ്മണക്കും മുൻകമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. അതേസമയം പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയായിരുന്നു നടപടി.
ചികില്‍സാ വിവാദം പ്രചാരണായുധമാക്കാനുള്ള നീക്കമുപേക്ഷിച്ച് സി.പി.എം
ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ വിവാദം പ്രചാരണായുധമാക്കാനുള്ള നീക്കമുപേക്ഷിച്ച് സി.പി.എം. ചികില്‍സാ വിവാദം ഉയർത്തി പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പിനില്ലെന്ന് എംവി ഗോവിന്ദൻ. അതോടൊപ്പം വികസന പ്രശ്നം ചർച്ച ചെയ്യാൻ കോൺഗ്രസിനെ വിളിച്ച് ജെയ്ക്ക് സി തോമസ്. സ്ഥലവും തീയതിയും കോൺഗ്രസിന് തീരുമാനിക്കാം എന്നും കോൺഗ്രസിന്റെ വൈകാരിക രാഷ്ട്രീയം തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 13
*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾വിദ്വേഷത്തിന്റെ ഭരണാധികാരികള്‍ തകര്‍ത്ത മണിപ്പൂരിനെ കോണ്‍ഗ്രസ് പുനര്‍നിര്‍മിക്കുമെന്നു രാഹുല്‍ഗാന്ധി എംപി. മണിപ്പൂരിലേതുപോലുള്ള ഒരു ദുരിതമേഖല താന്‍ ഇതുവരെ കണ്ടിട്ടില്ല. പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ട്. മണിപ്പൂര്‍ രക്തപങ്കിലമാണ്. അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്തു. പക്ഷേ കേസില്ല. പാര്‍ലമെന്റില്‍ രണ്ടേകാല്‍ മണിക്കൂര്‍ പ്രസംഗിച്ച പ്രധാനമന്ത്രി രണ്ടു മിനിറ്റു മാത്രമാണ് മണിപ്പൂരിനെക്കുറിച്ചു പറഞ്ഞത്. വയനാട്ടില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി കാലത്ത് പിന്തുണച്ച […]
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചു.ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഇന്ത്യയുടെ ഗോൾവല കാത്തത് പി.ആർ ശ്രീജേഷാണ്.
