ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരളിലെ അര്‍ബുദവും ഗുരുതരമായ മറ്റു കരള്‍ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നു പഠനം. ആര്‍ത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളില്‍ യുഎസിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനം നടത്തിയത്. 20 വര്‍ഷക്കാലം പഠനത്തില്‍ പങ്കെടുത്തവരെ നിരീക്ഷിച്ചതില്‍ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരള്‍രോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടു. ഇവരില്‍ 85 ശതമാനം പേര്‍ക്കും കരളിലെ അര്‍ബുദം വരാന്‍ സാധ്യത […]
രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ഹർഷിന
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷിന നീതിക്കായി പോരാട്ടം കടുപ്പിക്കുകയാണ്. വയനാട്ടിലെത്തിയെ എംപി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ഹർഷിന തന്‍റെ ദുരിതം പറഞ്ഞു. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുക എന്നാണ് ഹർഷിന ചോദിക്കുന്നത്. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിന പ്രതികരിച്ചു.
ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി
തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകൾ പോസ്റ്റ് മോർട്ടത്തിൽ കിട്ടിയില്ലെന്നാണ് വിവരം. ശരീരത്തിൽ സംശയകരമായ പരിക്കുകൾ ഒന്നുമില്ലെന്നാണ് കണ്ടെത്തൽ. മൂന്നു മുതൽ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ കൈകാലുകൾ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റ് എന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയിൽ എത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല.ഇതിനിടെ, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞാൽ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. വ്യക്തിഗത വിമർശനങ്ങളിലേക്ക് പോകേണ്ട. സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങൾക്ക് തടസം നിൽക്കുന്നതും ചർച്ച ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതിയുടെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ മാത്രമല്ല പുറത്ത് വന്നത് ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണെന്നും ഇത് ഗൗരവത്തോടെ കാണുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു
ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത്.
എം വി ഗോവിന്ദന്‍റെ പേര് എടുത്തുപറയാതെ മറുപടിയുമായി ഓർത്തഡോക്സ് ബിഷപ്പ്
സഭ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമർശത്തെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ, എന്നായിരുന്നു എം വി ഗോവിന്ദന്‍റെ പേര് എടുത്തുപറയാതെയുള്ള പരിഹാസം. ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി രംഗത്തെത്തിയത്. സഭാ തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആകില്ല എന്നായിരുന്നു സി പി എം സംസ്ഥാന […]
രാത്രി വാര്‍ത്തകള്‍
എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജയിലിലുള്ള തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായി. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്തു സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാലു തവണ നോട്ടിസ് അയച്ചെങ്കിലും അശോക് കുമാര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹര്‍ഷിന വയനാട്ടിലെത്തി രാഹുല്‍ ഗാന്ധി […]
മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ ഇഡി പിടികൂടി
മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ കൊച്ചിയില്‍ വച്ച് ചെന്നൈയില്‍ നിന്നെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിടികൂടി. ഇദ്ദേഹത്തെ വൈകുന്നേരത്തോടെ ചെന്നൈയിലെത്തിച്ച് നാളെ കോടതിയില്‍ ഹാജരാക്കും. സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ നാല് തവണ ഇഡി നോട്ടിസ് നല്‍കിയിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അശോക് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം ഇഡി മരവിപ്പിക്കുകയും ചെയ്തിരുന്നു.
സുകുമാരൻ നായരെ സന്ദർശിച്ച് ജെയ്ക്ക് സി തോമസ്
സഭാ സാമുദായിക നേതാക്കളെ നേരിൽ കണ്ട് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസും പ്രചാരണം തുടങ്ങി. മന്ത്രി വിഎൻ വാസവന് ഒപ്പം ജെയ്ക്ക് സി തോമസ് രാവിലെ പെരുന്നയിലെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കണിച്ചുകുളങ്ങരിയിലെത്തി വെള്ളാപ്പള്ളി നടേശനെയും ഇടത് സ്ഥാനാർഥി കണ്ടിരുന്നു. ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാക്ഷ്യനുമായും ജെയ്ക്ക് കൂടിക്കാഴ്ച നടത്തി.
