Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐ ജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ ജി ലക്ഷ്മണ ഇന്ന് ഇഡി മുന്നിൽ ഹാജരാകില്ല. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെത്തന്നെ അറിയിച്ചിട്ടുണ്ട്. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ പ്രസ്താവനകളുമായി ഹിന്ദു പഞ്ചായത്ത്

ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ് നൽകണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങൾ വീതം നൽകണമെന്നും ഞായറാഴ്ച പല്‍വാളില്‍ നടന്ന ഹിന്ദു സംഘടനകളുടെ മഹാ പഞ്ചായത്ത് ആവശ്യപ്പെട്ടു.ഹരിയാനയിലെ നുഹില്‍ ആറ് പേരുടെ ജീവനെടുത്ത വര്‍ഗീയ സംഘര്‍ഷത്തിന് ശേഷം വീണ്ടും വിവാദ പ്രസ്താവനകളുമായി ഹിന്ദു പഞ്ചായത്ത്. 28 ന് നൂഹിൽ വീണ്ടും ഘോഷയാത്ര നടത്തും എന്നും പൽവാളിൽ നടന്ന യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുലി കെണിയിലായി

തിരുപ്പതിയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ വെച്ച് അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായി. കുട്ടിയെ ആക്രമിച്ച സ്ഥലത്ത് ആന്ധ്രാ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. അതിനിടെ, തിരുപ്പതി ക്ഷേത്രത്തില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 5 മുതല്‍ രണ്ടു വരെ മാത്രമായിരിക്കും പ്രവേശനം.കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് പുതിയ നിർദ്ദേശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ പ്രധാനമായി നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന്‍റെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കി, ദില്ലിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്.ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 14

*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾ഡല്‍ഹിയില്‍ നാളെ നടക്കുന്ന എഴുപത്തേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടയിലേക്കു മണിപ്പൂരികള്‍ പ്രതിഷേധവുമായി വരുന്നതു തടയാന്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. കുക്കി വിഭാഗക്കാരും മെയ്തെയ് വിഭാഗക്കാരും പ്രതിഷേധവുമായി എത്തിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യ – പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മദിനമായി ആചരിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്നു പ്രഖ്യാപിക്കും. […]

Posted inബിസിനസ്സ്

മണപ്പുറം ഫിനാന്‍സിന് ആദ്യ പാദത്തില്‍ റെക്കോഡ് നേട്ടം

മണപ്പുറം ഫിനാന്‍സ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 498 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 281.9 കോടി രൂപയില്‍ നിന്ന് 76.7 ശതമാനം വര്‍ദ്ധനയോടെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണിത്. സംയോജിത ആസ്തി മൂല്യം 20.6 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 37,086.3 കോടി രൂപയിലെത്തി. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 4.6 ശതമാനമാണ് വര്‍ദ്ധന. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 380.9 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 34.9 ശതമാനം […]

Posted inവിനോദം

ടൈറ്റാനിക്കിലെ റോസിന്റെ ഓവര്‍കോട്ട് ലേലത്തിന്!

ലോക സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ് ടൈറ്റാനിക്. ജയിംസ് കാമറൂണ്‍ ഒരുക്കിയ ചിത്രത്തില്‍ ജാക്കും റോസുമായി കേറ്റ് വിന്‍സ്ലെറ്റിനും ലിയൊനാര്‍ഡോ ഡി കാപ്രിയോയുമാണ് എത്തിയത്. ചിത്രത്തില്‍ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. താരം ധരിച്ച ഒരു ഓവര്‍കോട്ട് ഇപ്പോള്‍ ലേലത്തിന് എത്തിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 13ന് ഓണ്‍ലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ‘ഗോള്‍ഡിന്‍’ എന്ന ഓക്ഷന്‍ ഹൗസാണ് ലേലത്തിന് പിന്നില്‍. 34,000 ഡോളറാണ് (2,820,553 രൂപ) നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോട് […]

Posted inവിനോദം

തെന്നിന്ത്യയില്‍ ‘ജയിലര്‍’, നോര്‍ത്തില്‍ സണ്ണി ഡിയോളിന്റെ ‘ഗദാര്‍ 2’

തെന്നിന്ത്യയില്‍ ‘ജയിലര്‍’ തരംഗം തീര്‍ക്കുമ്പോള്‍ ബോളിവുഡില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ് സണ്ണി ഡിയോളിന്റെ ‘ഗദാര്‍ 2’. 2001ല്‍ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വെള്ളിയാഴ്ച കളക്ഷന്‍ 40.10 കോടി ആയിരുന്നെങ്കില്‍ ശനിയാഴ്ച 43.08 കോടിയായി. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 83.18 കോടി. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ ബോക്സോഫീസ് കണക്കുകളാണ് ഇത്. സണ്ണി […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു ഐ 7 സ്വന്തമാക്കി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കി ബൊളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. എക്‌സ്‌ഷോറൂം വില ഏകദേശം 2 കോടി രൂപ വരുന്ന ഐ 7 സെഡാനാണ് ജാക്വിലിന്റെ പുതിയ വാഹനം. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാനാണ് ഐ7. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്‌യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ […]

Posted inപുസ്തകങ്ങൾ

ഇന്ത്യ സ്വതന്ത്രമാകുന്നു

മൗലാന അബുള്‍ കലാം ആസാദിന്റെ വീക്ഷണകോണില്‍നിന്ന് 1935-1947 കാലഘട്ടത്തില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നല്‍കുന്ന ഒരു ആത്മകഥാപരമായ വിവരണമാണ് ‘ഇന്ത്യ വിന്‍സ് ഫ്രീഡം.’ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യന്‍ ചരിത്രത്തിലെ അറിയപ്പെടാത്ത രാഷ്ട്രീയതന്ത്രങ്ങളെക്കുറിച്ചും വിശദീകരിക്കുക മാത്രമല്ല, രാഷ്ട്രീയ കാപട്യത്തെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിന് മതത്തേക്കാള്‍ രാഷ്ട്രീയമാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം നേടിയപ്പോള്‍ അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. നെഹ്‌റു, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സമകാലികരെക്കുറിച്ചും […]