Posted inബിസിനസ്സ്

കിംസ് ഹെല്‍ത്ത്‌കെയര്‍ സ്വന്തമാക്കാന്‍ ബ്ലാക്ക്‌സ്റ്റോണ്‍

സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റിനെ സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍. കിംസ് ആശുപത്രി ശൃംഖലയുടെ 75% ഓഹരികള്‍ ബ്ലാക്ക്‌സ്റ്റോണ്‍ ഏറ്റെടുത്തേക്കും. ഈ ഇടപാടില്‍ കിംസിനെ 4,000 കോടി രൂപ മൂല്യത്തിലാണ് വിലയിരുത്തുന്നത്. നിലവിലുള്ള നിക്ഷേപകരായ ട്രൂ നോര്‍ത്തിന്റെ കൈവശമുള്ള 55% ഓഹരികളും ന്യൂനപക്ഷ ഓഹരി ഉടമകളുടെ 20% ഓഹരികളും വാങ്ങാനാണ് ബ്ലാക്ക്‌സ്റ്റോണ്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ പകുതിയോടെ കരാര്‍ ഒപ്പിട്ടേക്കും. കരാര്‍ പ്രകാരം 75% ഓഹരികള്‍ ബ്ലാക്ക്‌സ്റ്റോണ്‍ സ്വന്താമാക്കുമ്പോള്‍ ബാക്കി 25% […]

Posted inടെക്നോളജി

23.95 ലക്ഷം പേരുടെ എക്‌സ് അക്കൗണ്ടുകള്‍ നിരോധിച്ചു

ഇലോണ്‍ മസ്‌കിന്റെ എക്‌സ് കോര്‍പ്പ് (ട്വിറ്റര്‍) ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇന്ത്യയില്‍ 23.95 ലക്ഷം പേരുടെ എക്‌സ് അക്കൗണ്ടുകള്‍ നിരോധിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതപ്രകാരമല്ലാത്ത നഗ്‌നതയെ പ്രോത്സാഹിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് പ്രധാനമായും റദ്ദാക്കിയത്. രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1,772 അക്കൗണ്ടുകളും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ആയ എക്‌സ് നീക്കി.പ്രതിമാസ റിപ്പോര്‍ട്ട്പുതിയ ഐ.ടി നിയമമനുസരിച്ച് 5 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള സാമൂഹ്യ മാധ്യമങ്ങള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോര്‍ട്ട് […]

Posted inവിനോദം

ഫാമിലി ആക്ഷന്‍ ചിത്രം ‘ആര്‍ഡിഎക്‌സ്’ ട്രെയിലര്‍

ഫാമിലി ആക്ഷന്‍ ചിത്രമായ ‘ആര്‍ഡിഎക്‌സി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്‌സിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ആക്ഷനൊപ്പം സ്‌റ്റൈലും ഒത്തുചേര്‍ന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ നായകന്‍മാരാകുന്ന ‘ആര്‍ഡിഎക്‌സ്’ ഓണത്തിന് പ്രദര്‍ശനത്തിന് എത്തും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെജിഎഫ്’, ‘വിക്രം, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍മ്പറിവാണ് ‘ആര്‍ഡിഎക്‌സിടന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം […]

Posted inവിനോദം

‘അഭ്യൂഹം’ ചിത്രത്തില്‍ ഹിറ്റായി ‘യെ ദുനിയാ’ എന്ന ഗസല്‍

അടുത്തിടെ പുറത്തിറങ്ങിയ ‘അഭ്യൂഹം’ എന്ന ചിത്രത്തില്‍ സല്‍മാന്‍ പാടിയ ‘യെ ദുനിയാ’ എന്ന ഗസല്‍ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. അഞ്ചു ദിവസത്തിനിടെ 10 ലക്ഷത്തിലേറെ ആളുകളാണ് പാട്ട് കേട്ടിരിക്കുന്നത്. ഇതേ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് ഗാനം കൂടി സല്‍മാന്‍ ആലപിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് സല്‍മാന് സംഗീതത്തോടുള്ള കമ്പം. സംഗീതത്തിനായി കപ്പലിലെ തൊഴില്‍ അവസാനിപ്പിച്ചപ്പോള്‍ പഴി പറഞ്ഞ കുടുംബവും ബന്ധുക്കളും ഇപ്പോള്‍ സല്‍മാന്‍ അനസിനെ ഓര്‍ത്തു അഭിമാനിക്കുകയാണ്. നവാഗത സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദ് […]

Posted inഓട്ടോമോട്ടീവ്

ലാന്‍ഡ് റോവര്‍ സ്വന്തമാക്കി പഴയ കാല സൂപ്പര്‍താരം ജിതേന്ദ്ര

ബോളിവുഡ് താരങ്ങളുടെ പ്രിയ വാഹനം ലാന്‍ഡ് റോവര്‍ സ്വന്തമാക്കി പഴയ കാല സൂപ്പര്‍താരം ജിതേന്ദ്ര. പഴയകാല താരങ്ങളും പുതുതലമുറ അഭിനേതാക്കളും ഒരു പോലെ ലാന്‍ഡ് റോവര്‍ എസ്‌യുവികളുടെ ആരാധകരാണ്. റേഞ്ച് റോവര്‍ പ്രേമികളുടെ ആ കൂട്ടത്തിലേക്ക് പഴയ കാല സൂപ്പര്‍താരം ജിതേന്ദ്ര കൂടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. എക്‌സ്‌ഷോറൂം വില ഏകദേശം 3 കോടി രൂപ വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയത്. ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്ളക്സ് ആര്‍ക്കിടെക്ച്ചര്‍ […]

Posted inപുസ്തകങ്ങൾ

ഗോള്‍

ഫുട്‌ബോളിനെ ഹൃദയത്തുടിപ്പുപോലെ നെഞ്ചിലേറ്റുന്ന ഒരു പിടി മനുഷ്യരുടെ കഥ. അവിടേയ്ക്ക് ചതിയും പണക്കൊതിയുമായി കടന്നു വരുന്നവര്‍. അവരുടെ അന്തകനാകാന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ പ്രതാപ് എത്തുന്നു. ഉദ്വേഗജനകവും ആകാംക്ഷാഭരിതവുമായ വിധത്തില്‍ ഫുട്‌ബോള്‍ മൈതാനത്തെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുടെ അണിയറക്കഥ. ‘ഗോള്‍’. മെഴുവേലി ബാബുജി. മാക്‌സ് ബുക്‌സ്. വില 390 രൂപ.  

Posted inആരോഗ്യം

കോവിഡ് ലക്ഷണങ്ങള്‍ ഒരു വര്‍ഷം വരെ തുടരാം

ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ അണുബാധയ്ക്കു ശേഷം കുറഞ്ഞത് ഒരു വര്‍ഷം വരെ തുടരാമെന്ന് പഠന റിപ്പോര്‍ട്ട്. യുസി സാന്‍ ഫ്രാന്‍സിസ്‌കോയും അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും ചേര്‍ന്നാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 16 ശതമാനം കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ലക്ഷണങ്ങള്‍ തുടര്‍ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. മറ്റുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ വന്നും പോയുമിരുന്നു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഗവേഷകര്‍ ലക്ഷണങ്ങളെ വിലയിരുത്തിക്കൊണ്ടിരുന്നു. പല രോഗികളിലും ലക്ഷണങ്ങള്‍ മാറുന്നതും വീണ്ടും വരുന്നതും നിരീക്ഷിച്ചതായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹിമാചലിൽ മേഘവിസ്ഫോടനം

ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഹിമാചലിലെ സോളൻ ജില്ലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഇതുവരെ 14 മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ജില്ലാ അധികൃതർ ഏഴ് മരണങ്ങൾ ഇതു വരെ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി. വിവിധ ഇടങ്ങളിലായി ധാരാളം പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന് എംവി ഗോവിന്ദൻ

ജെയ്ക് സി തോമസ് എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരേസമയം ട്രെയിനുകള്‍ക്കു നേരെ കല്ലേറ്

ഒരേസമയം കണ്ണൂരിലും കാസര്‍കോട്ടും ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായി. ട്രെയിനുകള്‍ക്കുനേരെ ഇന്നലെയുണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് റെയില്‍വേ പറയുന്നത്. കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്ക് കല്ലേറില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. മദ്യപിച്ച് റെയില്‍വേ ട്രാക്കില്‍ ഇരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്.