Posted inഓട്ടോമോട്ടീവ്

പുതിയ സെല്‍റ്റോസ് ബുക്ക് ചെയ്തവര്‍ക്ക് ഓഫറുമായി കിയ

പുതിയ സെല്‍റ്റോസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ആകര്‍ഷക ഓഫറുമായി കിയ. വാഹനത്തിന്റെ ഓണര്‍ഷിപ്പ് കോസ്റ്റ് കിലോമീറ്ററിന് 0.82 രൂപ (ഇന്‍ഷുറന്‍സ് കൂടാതെ) എന്ന അടിപൊളി ഓഫറാണ് കിയ നല്‍കുന്നത്. കിയ സെല്‍റ്റോസിന്റെ ഉടമസ്ഥ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 32796 രൂപ മുതലുള്ള സര്‍വീസ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം (നാലു വര്‍ഷം), ലക്ഷ്വറി (അഞ്ചു വര്‍ഷം) എന്നിങ്ങനെ രണ്ട് സര്‍വീസ് പാക്കേജുകളാണ് മൈ കണ്‍വീനയന്‍സ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പാക്കേജില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നാലു മുതല്‍ […]

Posted inപുസ്തകങ്ങൾ

ക്രിസ്റ്റി

കേരളത്തിന്റെ ഏറ്റവും തെക്ക്, നെയ്യാര്‍ വന്ന് തളംകെട്ടി കായലായി കടലിലേക്ക് ഒഴുകുന്ന മനോഹരമായ ഇടം പൂവാര്‍, അവിടെ കവിതപോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി സംഭവിച്ച ഒരു പ്രണയകഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ രണ്ടെഴുത്തുകാര്‍ ചേര്‍ന്ന് ആ കഥയ്ക്കു തിരനാടകം ഒരുക്കുന്നു. കഥയില്‍നിന്നു സിനിമയിലേക്കുള്ള യാത്രയില്‍ സാഹിത്യം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും സമകാലികമായ പാഠപുസ്തകം കൂടിയാകുന്നു ക്രിസ്റ്റിയുടെ തിരക്കഥ. ‘ക്രിസ്റ്റി’. ബെന്യാമിന്‍, ഇന്ദുഗോപന്‍. മനോരമ ബുക്‌സ്. വില 275 രൂപ.

Posted inആരോഗ്യം

ഗാസ്ട്രിക് അര്‍ബുദത്തെ കരുതലോടെ നേരിടാം

2040 ഓടു കൂടി 18 ലക്ഷം പേര്‍ക്ക് പ്രതിവര്‍ഷം ഗാസ്ട്രിക് അര്‍ബുദം ഉണ്ടാകുമെന്നും 13 ലക്ഷം പേര്‍ ഇതു മൂലം മരണപ്പെടുമെന്നും റിപ്പോര്‍ട്ട്. വയറിലെ കോശങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഇവയ്ക്കുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ് ഗാസ്ട്രിക് കാന്‍സറിലേക്ക് നയിക്കുന്നത്. കാബേജ്, കോളിഫ്ളവര്‍, ബ്രോക്കളി, ബ്രസല്‍സ് സ്പ്രൗട്സ്, കെയ്ല്‍, റാഡിഷ്, ടര്‍ണിപ്പ് പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കും. അവയില്‍ സള്‍ഫോറഫേന്‍ പോലുള്ള ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ആന്റി കാന്‍സര്‍ ഗുണങ്ങളുള്ള അല്ലിസിന്‍ വെളുത്തുള്ളിയില്‍ സമൃദ്ധമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പ്രതിഷേധവുമായി വിമതര്‍

ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പ്രതിഷേധവുമായി വിമതര്‍. മാര്‍പ്പാപ്പയുടെ പ്രതിനിധി കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയതിന് പിന്നാലെയാണ് പ്രതിഷേധം. മാര്‍പ്പാപ്പയുടെ പ്രതിനിധി ബസലിക്കയ്ക്കുള്ളില്‍ കയറിയതോടെ വിമതര്‍ മുദ്രാവാക്യം വിളികളുമായി പരിസരം വളയുകയായിരുന്നു. സമാധാനം പുനസ്ഥാപിക്കാനായി പൊലീസും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.ഏകീകൃത കുര്‍ബാന അര്‍പ്പിക്കില്ല എന്ന നിലപാടിനെ തുടര്‍ന്ന് 259 ദിവസമായി സെന്റ് മേരീസ് ബസലിക്ക അടഞ്ഞുകിടക്കുകയായിരുന്നു. വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാര്‍പ്പാപ്പയുടെ പ്രതിനിധി ബസലിക്കയിലെത്തിയത്. മാര്‍പ്പാപ്പയുടെ പ്രതിനിധി സിറില്‍ വാസിലാണ് ബസലിക്കയിലെത്തിയത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

മണിപ്പൂരിനെക്കുറിച്ച് പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സഹോദരിമാരും പെണ്‍മക്കളും എല്ലാ വെല്ലുവിളികളും ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ന് സ്ത്രീകള്‍ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇന്ന് നമ്മുടെ സ്ത്രീകള്‍ അത്തരം നിരവധി മേഖലകളില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിൽ മിന്നൽ പരിശോധന

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകള്‍ ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ് വളരെ വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്. ലൈഫ് ഭവന പദ്ധതിയില്‍ ജൂലൈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഖിലേന്ത്യാ മെഡിക്കല്‍ സമ്മേളനം ഡിസംബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത്

അഖിലേന്ത്യാ മെഡിക്കല്‍ സമ്മേളനം ഡിസംബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ഐഎംഎയുടെ 96-ാം ദേശീയ സമ്മേളനമാണിത്. കേന്ദ്ര പ്രവര്‍ത്തകസമിതി, കൗണ്‍സില്‍ യോഗങ്ങളും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉണ്ടാകും.ഡോ. ആര്‍.വി അശോകന്‍ ഐഎംഎ ദേശീയ പ്രസിഡന്റായി ചുമതലയേല്‍ക്കും. സമ്മേളനത്തോടനുബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികളെയും, നൂതന പ്രവണതകളെയും കുറിച്ച് വിപുലമായ സെമിനാറുകള്‍ ഉണ്ടാകും. നിരവധി പുതിയ പ്രബന്ധങ്ങള്‍ ശാസ്ത്ര സ മ്മേളനത്തിൽ അവതരിപ്പിക്കപെടും. പൊതുജനാരോഗ്യ നയരൂപീകരണം, വനിതാ യുവജന, വിദ്യാര്‍ത്ഥി സമ്മേളനങ്ങളും ഉണ്ടാകും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാരിനെതിരെ വിമര്‍ശനവുമായി വി ഡി സതീശൻ

സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരെ ഇരുമ്പ് കൂടം കൊണ്ട് അടിക്കുകയാണ് സർക്കാരെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മൻചാണ്ടിയുടെ പേര് ആർക്കും മായ്ക്കാൻ ആവില്ലെന്നും മുഴുവൻ വികസനത്തേയും ഫ്രീസറിൽ വെച്ച സർക്കാരിനോട് എന്ത് വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Posted inലേറ്റസ്റ്റ്

ബഹിരാകാശ ഉല്ലാസയാത്ര

ബഹിരാകാശത്തു വിനോദ യാത്ര ഒരു സ്വപ്നമാണ്. ഗുരുത്വാകര്‍ണം ഇല്ലാത്ത ബഹിരാകാശത്തെ ഭാരക്കുറവുതന്നെ വളരെ സവിശേഷമായ അനുഭവമാണ്. പറന്നു നടക്കാം. ബഹിരാകാശത്തുനിന്നു ഭൂമിയെ നോക്കിക്കാണുന്നതും നല്ല രസമായിരിക്കും. ബഹിരാകാശത്തു പ്രത്യേകിച്ച് മറ്റൊരു കാഴ്ചയും കാണാനില്ല. ബഹിരാകാശത്തേക്ക് ഉല്ലാസയാത്ര നടത്തുന്ന വെര്‍ജിന്‍ ഗാലാക്ടികിന്റെ ആറംഗ ഉല്ലാസ യാത്രാസംഘം വിജയകരമായി തിരിച്ചെത്തി. ഏഴു തവണ പരീക്ഷണപ്പറക്കല്‍ നടത്തിയശേഷമാണ് അവര്‍ ആദ്യ യാത്രാദൗത്യം പൂര്‍ത്തിയാക്കിയത്. ആറുപേരില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേരായിരുന്നു ഉല്ലാസ യാത്രികര്‍. മുന്‍ ഒളിമ്പ്യന്‍ ജോണ്‍ ഗുഡ്വിന്‍, ആബര്‍ഡീന്‍ […]