നിങ്ങള്‍ മാര്‍പ്പാപ്പയ്ക്കും സഭയ്ക്കും ഒപ്പമാണോ എന്ന് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍.കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെ കുര്‍ബാനയ്ക്കിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വൈദികര്‍ക്ക് നേരെയാണ് ബിഷപ്പിന്റെ വിമര്‍ശനം. സഭ അംഗീകരിച്ച ഏകീകൃത കുര്‍ബാനയ്ക്കെതിരെ ചിലര്‍ നിലപാടെടുത്തു. വസ്തുതകള്‍ വിശ്വാസികളില്‍നിന്ന് മറച്ചുവയ്ക്കാനും ശ്രമമുണ്ടായെന്നും ആര്‍ച്ച് ബിഷപ്.
അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്ന് ഖാർഗെ
അടുത്ത ആഗസ്റ്റ് 15നും വികസന നേട്ടം പങ്കുവക്കാന്‍ ചെങ്കോട്ടയിലെത്തുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
മധ്യാഹ്ന വാര്‍ത്തകള്‍
മണിപ്പൂരില്‍ സമാധാനം വേണമെന്നും രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവര്‍ത്തനങ്ങളാണ്. പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര്‍ കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അധ്വാനിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കലാപം ആരംഭിച്ച് മൂന്നര മാസമായിട്ടും പാര്‍ലമെന്റില്‍പോലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതു വിവാദമായിരുന്നു. റിഫോം, പെര്‍ഫോം, ട്രാന്‍സ്‌ഫോം ആണ് സര്‍ക്കാരിന്റെ മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യ […]
ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരണം 51ആയി
മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. 14 പേർ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു.
സെൻട്രൽ സ്‌റ്റേഡിയത്തിൽ പതാക ഉയർത്തി മുഖ്യമന്ത്രി
രാജ്യമെങ്ങും വിപുലമായ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ.സെൻട്രൽ സ്‌റ്റേഡിയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തിയത്.രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ടെന്ന് സ്വാതന്ത്ര്യദിന ആശംസയിൽ മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാശംസകളുമായി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവർപ്പിക്കുന്നുവെന്നും.മണിപ്പൂരില്‍ സമാധാനം വേണമെന്നും പ്രധാനമന്ത്രി പ്രസംഗമധ്യേ പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 15
*1985ലെ മികച്ച ജhttps://youtu.be/gCrnYZ-a1lkനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾ഇന്ന് സ്വാതന്ത്ര്യദിനം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍. ◾ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. […]
കത്തിക്കയറി പണപ്പെരുപ്പം, ജൂലൈയില്‍ 7.44 ശതമാനം!
തക്കാളി അടക്കമുള്ള പച്ചക്കറികളുടെ പൊള്ളുന്ന വിലയെ തുടര്‍ന്ന് ജൂലൈയില്‍ ഉപയോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 7.44 ശതമാനമായി കത്തിക്കയറി. 2022 മേയില്‍ 7.99 ശതമാനം രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയരമാണിത്. കഴിഞ്ഞ ജൂണില്‍ പണപ്പെരുപ്പം 4.81 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില നിലവാരം ജൂണിലെ 4.49 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 11.51 ശതമാനത്തിലേക്ക് കുതിച്ചതാണ് പണപ്പെരുപ്പം കൂടാന്‍ വഴിയൊരുക്കിയത്. പണപ്പെരുപ്പം 6-6.5 ശതമാനം നിലവാരത്തിലാകുമെന്നായിരുന്നു. എന്നാല്‍, അതിനെയും കവച്ചുവയ്ക്കുന്ന കുതിപ്പാണ് ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പം നടത്തിയത്. പച്ചക്കറികളുടെ […]
ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏഴ് മില്യണ്‍ ലൈക്കുകളുമായി ‘പുഷ്പ 2’
ഇന്‍സ്റ്റാഗ്രാമില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏഴ് മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറി ‘പുഷ്പ 2’. മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും ലഭിക്കാത്ത അംഗീകാരമാണ് റിലീസിന് മുന്‍പ് അല്ലു അര്‍ജുന്‍ ചിത്രം നേടിയിരിക്കുന്നത്. എങ്ങും രജനികാന്ത് ചിത്രം ജയിലറിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെയാണിത്. തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ആദ്യഭാഗമായ പുഷ്പയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ തന്നെയാണ് അതിന് കാരണം. മലയാളികളും ഏറെ പ്രതീക്ഷയോടെ ആണ് സിനിമയ്ക്കായി കാത്തിരിക്കുക്കുന്നത്. അതിനുള്ള പ്രധാനകാരണം ഫഹദ് […]
ചേരനും ലാലും ‘തമിള്‍ കുടിമകന്‍’ ട്രെയിലര്‍
ചേരനും ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘തമിള്‍ കുടിമകന്‍’. എസക്കി കാര്‍വര്‍ണനാണ് ചിത്രത്തിന്റെ സംവിധാനം. എസക്കി കാര്‍വര്‍ണനാണ് തിരക്കഥ എഴുതിയിരിക്കുന്നതും. ‘തമിള്‍ കുടിമകന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജാതിരാഷ്ട്രീയമാണ് ‘തമിഴ് കുടിമകന്‍’ സിനിമ പറയുന്നത്. ശ്രീപ്രിയങ്ക, എസ് എ ചന്ദ്രശേഖര്‍, ദീപ്ഷിഖയ്‌ക്കൊപ്പം ചിത്രത്തില്‍ വേല രാമമൂര്‍ത്തിയും വേഷമിടുന്നു. രാജേഷ് യാദവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസിന്റെ സംഗീതത്തിലുള്ള ചിത്രത്തിന്റെ കല വീര സമറും നൃത്തം ദിനേശും ആക്ഷന്‍ ശക്തി ശരവണനും സൗണ്ട് ഡിസൈനര്‍ എ […]
