ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ടോര്‍ക്ക് മോട്ടോര്‍സിന്റെ ഏറ്റവും ഡിമാന്‍ഡുള്ള മോഡലായ ടോര്‍ക്ക് ക്രാറ്റോസ് ആര്‍ കൂടുതല്‍ ഫീച്ചറുകളുമായെത്തുന്നു. വളരെ കുറച്ച് ഫീച്ചറുകളുമായി വരുന്ന ഈ ഇ-ബൈക്ക് ടോര്‍ക്ക് ക്രാറ്റോസ് ആറിന്റെ പുത്തന്‍ ബേസ് വേരിയന്റാണ്. പുതിയ അര്‍ബന്‍ ട്രിം ആണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 1.67 ലക്ഷം രൂപയാണ് ടോര്‍ക്ക് ക്രാറ്റോസ് ആറിന്റെ പുതിയ അര്‍ബന്‍ ട്രിമ്മിന്റെ എക്‌സ്‌ഷോറൂം വില. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും 100 കിലോമീറ്ററിലധികം റേഞ്ചും വാഗ്ദാനം ചെയ്യുന്ന ‘സിറ്റി’ റൈഡ് […]
വയനാടന്‍ ചിത്രലിഖിതങ്ങള്‍
ചിത്രകാരിയും ശില്‍പ്പിയുമായ കെ.പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകള്‍ക്കൊപ്പം നടത്തുന്ന യാത്രയാണ് വയനാട് ലിഖിതങ്ങള്‍. കൊടും തണുപ്പിനുള്ളിലെ മൗനവുമായി പതുക്കെ ചലിക്കുന്ന വയനാട്, ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞുകിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനും ഒപ്പം കുറുവദ്വീപും തിരുനെല്ലിയും എടയ്ക്കല്‍ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അദ്ധ്യായങ്ങളില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണര്‍ന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൗതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം. ‘വയനാടന്‍ ചിത്രലിഖിതങ്ങള്‍’. കെ.പി ദീപ. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 209 രൂപ.
ഈ ഭക്ഷണങ്ങള്‍ ചായയ്‌ക്കൊപ്പം കഴിക്കരുത്!
രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും നിര്‍ബന്ധമായും വൈകുന്നേരവും ചായ കുടിക്കുന്നവര്‍ ഏറെയാണ്. ചായ കുടിക്കുമ്പോള്‍ കൂട്ടത്തില്‍ എന്തെങ്കിലും കൊറിക്കുകയോ, കഴിക്കുകയോ ചെയ്യുന്നവരും ഏറെ. എന്നാല്‍ ഇങ്ങനെ ചായയ്‌ക്കൊപ്പം ഇഷ്ടമുള്ള എല്ലാം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചായയ്‌ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ചായയ്‌ക്കൊപ്പം കഴിക്കരുതാത്ത മൂന്ന് ഭക്ഷണസാധനങ്ങളെ കുറിച്ച് അറിയാം. നട്ട്‌സ് ആണ് ഇത്തരത്തില്‍ ചായയ്‌ക്കൊപ്പം കഴിക്കരുതാത്ത ഒരു ഭക്ഷണം. പലരും ഇത് സ്ഥിരമായി തന്നെ ചായയ്‌ക്കൊപ്പം […]
ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി
ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. പരിശീലനത്തിനിടെയാണ് വിനേഷിന് പരിക്കേറ്റത്. 53 കിലോഗ്രാം വിഭാഗത്തിൽ വിനേഷിന് പകരം ആന്റിം പംഗൽ മത്സരിക്കും.
പുതുപ്പള്ളിയിൽ എൽഡിഎഫ് പയറ്റുന്നത് അധിക്ഷേപവും പച്ച നുണയുമെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ
പുതുപ്പള്ളിയിൽ എൽഡിഎഫ് പയറ്റുന്നത് അധിക്ഷേപവും പച്ച നുണയുമെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. മന്ത്രിമാർ പുതുപ്പളിയിൽ പ്രചാരണത്തിന് ഇറങ്ങിയാൽ യുഡിഎഫിന് ഭൂരിപക്ഷം കൂടും. ജനങ്ങൾക്ക് മുന്നിൽ തലയുയർത്തി സംസാരിക്കാൻ കഴിയുന്ന ഏത് മന്ത്രിയാണുള്ളത്. ജനങ്ങളുടെ ഇടയിൽ പോപ്പുലർ അല്ല.മന്ത്രി വി എൻ വാസവന്റെ മണ്ഡലത്തിലെ രണ്ടുതടി പാലം കൊണ്ട് ഉമ്മൻചാണ്ടിയുടെ തിളക്കം കുറയ്ക്കാം എന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നികുതി മോഷണം ഇവിടെ ചർച്ചയാകണം.വിലക്കയറ്റം ചർച്ചയാവണം. മുഖ്യമന്ത്രയുടെ മകളുടെ ഇടപാടുകൾ ചർച്ചയാവരുത് എന്നതാണ് സർക്കാർ […]
മാത്യു കുഴൽ നാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സി.പി.എം
ശരിയായ നിലയിലല്ലാതെ മാത്യു കുഴൽ നാടൻ എം എൽ എയ്ക്ക് പണം കിട്ടുന്നുണ്ടെന്നും, അദ്ദേഹം നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ ആക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ എന്നും അദ്ദേഹം പറഞ്ഞു.
ചിങ്ങം ഒന്നിന് കരിദിനം ആചരിക്കാന്‍ നെൽകര്‍ഷകർ
ചിങ്ങം ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന കർഷക ദിനാചരണം ബഹിഷ്കരിച്ച് കരിദിനം ആചരിക്കുമെന്ന് കർഷകർ. നെല്ലിന്റെ സംഭരണവില സർക്കാർ നൽകാത്തതിനെ തുടർന്നാണ് കർഷകർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.കൃഷി ഭവനുകൾക്ക് മുന്നിൽ നെൽകർഷകർ കരിങ്കൊടി ഉയർത്തും. കുട്ടനാട്ടിലെ രാമങ്കരിയിൽ കർഷക സംഗമവും നടത്തും.കുട്ടനാട്ടിൽ മാത്രം 11,000 കർഷകർക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. അമ്പതിനായിരം വരെ കിട്ടാനുള്ളവർക്ക് പണം നേരിട്ടു നൽകുമെന്ന വാഗ്ദാനവും നടപ്പിലായില്ല.
കെഎസ് യു വിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ്
മഹാരാജാസ് കോളേജിൽ അന്ധനായ അധ്യപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു എന്നാൽ ഈ സംഭവത്തിൽ കെ എസ് യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക അനധ്യാപക വിദ്യാർത്ഥി സംഘടനകളുടെ ഗുഢലോചനയുണ്ടെന്നും സംഭവത്തിൽ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വാതന്ത്ര അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഒപ്പിട്ടാല്‍ കെട്ടാം
വിവാഹമണ്ഡപത്തിലേക്കു നടന്നെത്തുന്ന വധൂവരന്മാര്‍. വധുവിന്റെ തോഴിമാര്‍ ഇരുവരേയും തടഞ്ഞു. തോഴിമാരെന്നു പറഞ്ഞാല്‍ ഉറ്റവരായ കസിന്‍ സിസ്റ്റേഴ്‌സും അടുത്ത ചങ്ങാതിമാരുംതന്നെ. അവര്‍ വലിയൊരു കരാര്‍ രേഖ ഉയര്‍ത്തിപ്പിടിച്ചാണു വരനെ തടഞ്ഞത്. ആ കരാര്‍രേഖയില്‍ വരന്‍ ഒപ്പുവച്ചാലേ വധൂവരന്മാരെ വിവാഹ മണ്ഡപത്തിലേക്കു കയറാന്‍ അനുവദിക്കൂവെന്ന് അവര്‍ പറഞ്ഞു. വധു കാജലിനെ പൊന്നുപോലെ സംരക്ഷിച്ചുകൊള്ളാമെന്നും ഉപാധികളില്ലാതെ സ്‌നേഹിച്ചുകൊള്ളാമെന്നും ഓരോ വര്‍ഷവും മൂന്ന് അവധിക്കാല ആഘോഷങ്ങള്‍ നടത്താമെന്നുമാണ് വമ്പന്‍ കരാര്‍ രേഖയില്‍ എഴുതിയിരിക്കുന്നത്. വരന്‍ ഒന്നും വായിച്ചുനോക്കുകപോലും ചെയ്യാതെ കരാറില്‍ ഒപ്പുവച്ചു. ഇരുവരും […]
പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ ഭാഗമായ ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
