പുതുപ്പള്ളിയിൽ എൽഡിഎഫ് പയറ്റുന്നത് അധിക്ഷേപവും പച്ച നുണയുമെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. മന്ത്രിമാർ പുതുപ്പളിയിൽ പ്രചാരണത്തിന് ഇറങ്ങിയാൽ യുഡിഎഫിന് ഭൂരിപക്ഷം കൂടും. ജനങ്ങൾക്ക് മുന്നിൽ തലയുയർത്തി സംസാരിക്കാൻ കഴിയുന്ന ഏത് മന്ത്രിയാണുള്ളത്. ജനങ്ങളുടെ ഇടയിൽ പോപ്പുലർ അല്ല.മന്ത്രി വി എൻ വാസവന്റെ മണ്ഡലത്തിലെ രണ്ടുതടി പാലം കൊണ്ട് ഉമ്മൻചാണ്ടിയുടെ തിളക്കം കുറയ്ക്കാം എന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നികുതി മോഷണം ഇവിടെ ചർച്ചയാകണം.വിലക്കയറ്റം ചർച്ചയാവണം. മുഖ്യമന്ത്രയുടെ മകളുടെ ഇടപാടുകൾ ചർച്ചയാവരുത് എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഷാഫി പറഞ്ഞു.
പുതുപ്പള്ളിയിൽ എൽഡിഎഫ് പയറ്റുന്നത് അധിക്ഷേപവും പച്ച നുണയുമെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ
