Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊലീസ് കേസ് അവസാനിപ്പിച്ചേക്കും

എൻഎസ്എസിന്റെ നേതൃത്വത്തിൽ മിത്ത് വിവാദവുമായി ബന്ധപ്പെട്ടു നടത്തിയ ജാഥയ്ക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്.പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ നീക്കം നടത്തുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതി ബോർഡിന്റെ പ്രതിസന്ധി അതിരൂക്ഷം

വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം വൈകീട്ട് നാല് മണിക്ക് . ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസവും 10 കോടി രൂപയുടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർധന വേണ്ടിവരുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 16

*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾രാജ്യം അതിവേഗം ഫൈവ് ജിയില്‍ നിന്ന് സിക്സ് ജിയിലേക്കു കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6 ജി വേഗത്തിലാക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. 5 ജിയില്‍ സെക്കന്‍ഡില്‍ 10 ജിഗാ ബൈറ്റാണു വേഗമെങ്കില്‍ 6 ജിയില്‍ സെക്കന്‍ഡില്‍ ഒരു ടെറാബൈറ്റാണ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പറഞ്ഞു. ◾സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലെ മുതിര്‍ന്ന ചില പാര്‍ലമെന്റംഗങ്ങള്‍ കോണ്‍ഗ്രസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്ന് മാത്യുകുഴൽനാടൻ

ചിന്നക്കനാലിൽ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.   നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. ആരോപണങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ. ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നിൽ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങൾ പഠിച്ചശേഷം മുഴുവൻ കാര്യങ്ങൾക്കും മറുപടി പറയുമെന്നും മാത്യു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും

മാസങ്ങളായി അടഞ്ഞു കിടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും. വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനത്തെ തുടർന്ന് സംഘർഷമുണ്ടായതിന് തൊട്ട് പിന്നാലെയാണ് ഇരുന്നൂറിലധികം വൈദികരും ആയിരത്തിലധികം വിശ്വാസികളും ഇന്ന് ജനാഭിമുഖ കുർബാന അർപ്പിച്ചത്. അതേസമയം വിമത വിഭാഗവുമായി അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്ന് വത്തിക്കാൻ പ്രതിനിധി നിലപാട് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജിലൻസിന് പരാതി നൽകി സിപിഐഎം

മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. മൂന്നാറിൽ 7 കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്ക് രജിസ്റ്റർ ചെയ്‌ത്‌ നികുതി വെട്ടിച്ചു. സമഗ്രമായ അന്വേഷണം വേണം. വിജിലൻസിന് പരാതി നൽകി സിപിഐഎം.വിഷയത്തിൽ സിപിഐഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോ​ഹനൻ പറഞ്ഞു. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനന്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലെ മുതിര്‍ന്ന ചില പാര്‍ലമെന്റംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രവീണ്‍ ചക്രവര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയശേഷം കൂടിക്കാഴ്ചയാകാമെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്നും അദ്ദേഹം വെളിപെടുത്തി. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ ഏഴു കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്കു രജിസ്റ്റര്‍ ചെയ്തതടക്കമുള്ള കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷിക്കണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. കണക്കറ്റ […]

Posted inബിസിനസ്സ്

വളര്‍ച്ചാ നിരക്കില്‍ ഒന്നാമത് ബാങ്ക് ഒഫ് മഹാരാഷ്ട്ര

പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്ര ആദ്യപാദത്തില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചാ നിരക്കില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 25 ശതമാനം വര്‍ദ്ധനയാണ് പൂനെ ആസ്ഥാനമായ ബാങ്ക് നേടിയത്. പൊതുമേഖലാ ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രകാരം 24.98 ശതമാനം വളര്‍ച്ചയോടെ ബാങ്കിന്റെ മൊത്ത ആഭ്യന്തര അഡ്വാന്‍സ് ജൂണ്‍ അവസാനം 1,75,676 കോടി രൂപയായി ഉയര്‍ന്നു. യൂക്കോ ബാങ്ക് 20.70 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ബാങ്ക് ഒഫ് ബറോഡ 16.80 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 16.21 ശതമാനവും നേടി […]

Posted inവിനോദം

‘റാഹേല്‍ മകന്‍ കോര’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആന്‍സന്‍ പോളും അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ സ്മിനു സിജോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റാഹേല്‍ മകന്‍ കോര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നാട്ടിന്‍പുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടെയും മകന്റെയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ ജീവിതകഥ പറയുന്നതാണ് ചിത്രം. എസ്‌കെജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീര്‍ഘനാള്‍ ഒട്ടേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഉബൈനിയാണ്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഇത്. […]

Posted inവിനോദം

രജനികാന്ത് ചിത്രം ‘ജയിലര്‍’ ഒ.ടി.ടിയിലേക്ക്

അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇതിനിടെ ചിത്രം ഒരു മാസം കഴിഞ്ഞാലുടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സെപ്റ്റംബര്‍ 7ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍പിക്ച്ചേഴ്സുമായി സഹകരിക്കുന്ന നെറ്റ്ഫ്ലിക്സിലാകും ജയിലര്‍ സ്ട്രീമിംഗ് ആരംഭിക്കുക. നിലവില്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങള്‍ 28 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുക. […]