മാത്യു കുഴൽ നാടൻ എം.എൽ.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. മൂന്നാറിൽ 7 കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്ക് രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചു. സമഗ്രമായ അന്വേഷണം വേണം. വിജിലൻസിന് പരാതി നൽകി സിപിഐഎം.വിഷയത്തിൽ സിപിഐഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജിലൻസിന് പരാതി നൽകി സിപിഐഎം
