മാസങ്ങളായി അടഞ്ഞു കിടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും. വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനത്തെ തുടർന്ന് സംഘർഷമുണ്ടായതിന് തൊട്ട് പിന്നാലെയാണ് ഇരുന്നൂറിലധികം വൈദികരും ആയിരത്തിലധികം വിശ്വാസികളും ഇന്ന് ജനാഭിമുഖ കുർബാന അർപ്പിച്ചത്. അതേസമയം വിമത വിഭാഗവുമായി അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്ന് വത്തിക്കാൻ പ്രതിനിധി നിലപാട് അറിയിച്ചു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും
