ചിന്നക്കനാലിൽ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. ആരോപണങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ. ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നിൽ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങൾ പഠിച്ചശേഷം മുഴുവൻ കാര്യങ്ങൾക്കും മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്ന് മാത്യുകുഴൽനാടൻ
