എൻഎസ്എസിന്റെ നേതൃത്വത്തിൽ മിത്ത് വിവാദവുമായി ബന്ധപ്പെട്ടു നടത്തിയ ജാഥയ്ക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്.പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ നീക്കം നടത്തുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും.
പൊലീസ് കേസ് അവസാനിപ്പിച്ചേക്കും
