മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടൻ ഏത് അന്വേഷണവും സ്വാഗതം ചെയ്യും എന്ന് പറഞ്ഞിട്ടുണ്ടെന്നും, കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ബിജെപി ഞങ്ങളോട് മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ. അതോടൊപ്പം മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിനാണ് സാധ്യത. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഇന്നലെ മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
പാർട്ടി പൂർണ പിന്തുണ നൽകുമെന്ന് കെ മുരളീധരൻ
