മുതുമല കടുവസങ്കേതത്തോട് ചേർന്നുള്ള 495 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്നും,ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശം ഉണ്ടെന്നും ചെന്നൈ ഹൈക്കോടതി. വനം വന്യമൃഗ സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം. കേന്ദ്രത്തിന്റെ CAMPA ഫണ്ടിൽ നിന്ന് 74.25 കോടി നൽകണം .2 മാസത്തിനകം തുക തമിഴ്നാട് വനംവകുപ്പിന് കൈമാറണം. ഉത്തരവ് നടപ്പാക്കി ഒക്ടോബർ 10ന് റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു.
കടുവസങ്കേത്തോട് ചേര്‍ന്നുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് ചെന്നൈ ഹൈക്കോടതി
