Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ,  മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ,  മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി  ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത്  എത്താനാണ്  സാധ്യത. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും.അതേസമയം നിലവില്‍ കേരളത്തില്‍ എവിടെയും ശക്തമായ മഴ മുന്നറിയിപ്പുകളില്ല. അതേസമയം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണെന്ന് ഇ പി ജയരാജൻ

ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിനാണ് നീക്കം. വാർത്താ സമ്മേളനം നടത്തി ആക്ഷേപം ഉന്നയിച്ച സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരും നൽകിയ പരാതിയിലാണ് മാത്യുവിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

വയനാട്ടിലെത്തിയെ എംപി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും ഇത് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇത് മഹാപാപമാണെന്ന് ഇ പി ജയരാജൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്നും ,ഇത് മഹാപാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ പ്രതികരണം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല,ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നതെന്ന് കോടതി.130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി.ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം

5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ ധാരണയായി.ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും. അനാഥാലയങ്ങൾക്കും  അഗതിമന്ദിരങ്ങൾക്കും കിറ്റ് നൽകും. അതോടൊപ്പം കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 16

*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾പ്രതിപക്ഷ മുന്നണിയില്‍നിന്ന് ശരത് പവാറിന്റെ എന്‍സിപി ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരുമെന്ന് അഭ്യൂഹം. വൈകാതെത്തന്നെ ശരത് പവാറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. എന്‍സിപി പിളര്‍ത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്തിയായ അനന്തരവന്‍ അജിത് പവാര്‍ ഇടക്കിടെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരത് പവാറിന്റെ ചാഞ്ചാട്ടം മനസിലാക്കി മഹാവികാസ് അഘാഡി സഖ്യത്തിലെ ശിവസേനയും കോണ്‍ഗ്രസും മറുതന്ത്രങ്ങള്‍ക്കുള്ള ചര്‍ച്ചയിലാണ്. ◾രാജ്യത്തെ പണപ്പെരുപ്പനിരക്ക് 7.44 ശതമാനം. […]

Posted inബിസിനസ്സ്

ഇന്‍ഡിഗോയുടെ രണ്ട് കോടി ഓഹരികള്‍ കൈമാറി

ഇന്‍ഡിഗോയുടെ 5.1 ശതമാനം വരുന്ന രണ്ട് കോടി ഓഹരികള്‍ 4,837 കോടി രൂപയ്ക്ക് ബ്ലോക്ക് ഇടപാടില്‍ കൈമാറിയതോടെ ഇന്‍ഡിഗോ ഓപ്പറേറ്ററായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ഇടിഞ്ഞു. ഇന്‍ഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാംഗ്വാളിന്റെ നേതൃത്വത്തിലുള്ള ഗാംഗ്വാള്‍ കുടുംബം ഒരു ബ്ലോക്ക് ഇടപാടിലൂടെ 4 ശതമാനം വരുന്ന ഏകദേശം 3,700 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒരു ഓഹരിയ്ക്ക് 2,400 രൂപ ഫ്ളോര്‍ പ്രൈസിലാണ് ഇടപാട് നടന്നിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ രാകേഷ് ഗാംഗ്വാള്‍ ഇന്റര്‍ഗ്ലോബ് […]

Posted inടെക്നോളജി

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ത്രെഡ്‌സ്!

ഇന്‍സ്റ്റഗ്രാമിന് കീഴില്‍ മെറ്റ അവതരിപ്പിച്ച മൈക്രോബ്ലോഗിങ് സൈറ്റായിരുന്നു ‘ത്രെഡ്‌സ്’. ട്വിറ്ററിന്റെ എതിരാളിയായി എത്തിയ ത്രെഡ്‌സ് ആദ്യ ആഴ്ചയില്‍ തന്നെ 100 ദശലക്ഷം യൂസര്‍മാരെ സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍, ത്രെഡ്‌സ് നിലവില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ആന്‍ഡ്രോയ്ഡിലെ പ്രതിദിന സജീവ ഉപയോക്താക്കളില്‍ 79 ശതമാനത്തെയും ത്രെഡ്‌സ് ആപ്പിന് നഷ്ടപ്പെട്ടു. ജൂലൈ ഏഴിന് ത്രെഡ്സിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന് ലോകമെമ്പാടുമായി 49.3 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളുണ്ടായിരുന്നു. എന്നാല്‍, ഓഗസ്റ്റ് ഏഴ് ആയപ്പോഴേക്കും, അത് പ്രതിദിനം […]

Posted inവിനോദം

നിവിന്‍ പോളി ചിത്രത്തിലെ ‘യല്ല ഹബിബി’ ഗാനം

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’. ചിത്രത്തിലെ ‘യല്ല ഹബിബി’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സിയാ ഉള്‍ ഹഖ്, വിദ്യാ പ്രകാശ്, മിഥുന്‍ മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയുമാണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും […]