ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിനാണ് നീക്കം. വാർത്താ സമ്മേളനം നടത്തി ആക്ഷേപം ഉന്നയിച്ച സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരും നൽകിയ പരാതിയിലാണ് മാത്യുവിനെ ലക്ഷ്യമിട്ടുള്ള വിജിലൻസ് അന്വേഷണ നീക്കം. അഭിഭാഷകനെന്ന നിലയിൽ മാത്യുവിന്റെ വരുമാനത്തിൽ സിപിഎം സംശയം ഉന്നയിച്ചിരുന്നു.
വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണെന്ന് ഇ പി ജയരാജൻ
