Posted inഓട്ടോമോട്ടീവ്

മൂന്നു മോഡലുകള്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്

ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന മൂന്നു മോഡലുകള്‍ എസ്1എക്‌സ് എന്ന പുതിയ ശ്രേണിയില്‍ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. പുതിയ മോഡലുകള്‍ക്ക് അവതരണ ഓഫറായി ആദ്യ ആഴ്ച 10,000 രൂപ കിഴിവുമുണ്ട്. 2 കിലോവാട്ട് ബാറ്ററിയോടുകൂടിയ എസ്1എക്‌സ് 79,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുക. സെപ്റ്റംബര്‍ 21ന് ശേഷം ഇത് 89,999 രൂപയാകും. ഉടന്‍ ബുക്കിംഗ് ആരംഭിക്കുന്ന ഈ മോഡല്‍ ഡിസംബര്‍ മുതല്‍ ലഭ്യമായി തുടങ്ങും. ദിവസേന 10-20 കിലോമീറ്റര്‍ ദൂരത്തില്‍ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് എന്‍ട്രി ലെവല്‍ […]

Posted inപുസ്തകങ്ങൾ

ആരോ അനുഗമിക്കുന്നുണ്ട്

ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു. ‘ആരോ അനുഗമിക്കുന്നുണ്ട്’. സുകുമാര്‍ കൂര്‍ക്കഞ്ചേരി. എച്ആന്‍ഡ്‌സി ബുക്‌സ്. വില 123 രൂപ.  

Posted inആരോഗ്യം

ജലദോഷം മൂലമുള്ള അണുബാധ പ്ലേറ്റ്ലെറ്റ് തോത് കുറച്ചേക്കും

സാധാരണ ഗതിയില്‍ ജലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ് അണുബാധ രക്തം കട്ട പിടിക്കാനും ശരീരത്തിലെ പ്ലേറ്റ്ലെറ്റ് തോത് കുറയാനുമൊക്കെ കാരണമാകുമെന്ന് പഠനം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരോലൈനയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആന്റി-പ്ലേറ്റ്ലെറ്റ് ഫാക്ടര്‍ 4 തകരാറുകളിലേക്ക് അഡെനോവൈറസ് അണുബാധ നയിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം തന്റെ ശരീരത്തിലെതന്നെ പ്ലേറ്റ്ലെറ്റ് ഫാക്ടര്‍-4നെതിരെ ആന്റി ബോഡികളെ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പ്രതിപക്ഷ മുന്നണിയില്‍നിന്ന് ശരത് പവാറിന്റെ എന്‍സിപി ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരുമെന്ന് അഭ്യൂഹം. വൈകാതെത്തന്നെ ശരത് പവാറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്ര ഉപമുഖ്യമന്തിയായ അനന്തരവന്‍ അജിത് പവാര്‍ ഇടക്കിടെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരത് പവാറിന്റെ ചാഞ്ചാട്ടം മനസിലാക്കി മഹാവികാസ് അഘാഡി സഖ്യത്തിലെ ശിവസേനയും കോണ്‍ഗ്രസും മറുതന്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. പണപ്പെരുപ്പനിരക്ക് 7.44 ശതമാനം. കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു ജൂലൈയില്‍ രേഖപ്പെടുത്തിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് കോട്ടയം ആര്‍ഡിഒ മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവര്‍ പുതുപ്പള്ളിയിലെത്തിയിരുന്നു. ഇവരെ കണ്ട ശേഷമാണ് ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തി ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അതോടൊപ്പം സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്. വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംവിധായകന്റെ അപ്പീല്‍ ഹര്‍ജിയും തള്ളി ഹൈക്കോടതി

ചലച്ചിത്രപുരസ്‍കാര വിതരണത്തിൽ അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജി നൽകിയത്. രഞ്‍ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സംവിധായകന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയത് തുടർന്ന് ലിജീഷ് മുല്ലേഴത്ത് നൽകിയ അപ്പീലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹർജിയിൽ ഇടപെടാൻ കാരണമില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിവരങ്ങൾ തേടി പൊലീസ്

കൊച്ചി സെൻട്രൽ പൊലീസ് മഹാരാജാസ് കോളേജിലെത്തി അധ്യാപകനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അധ്യാപകനെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിലാണ് അധ്യാപകന്റെ പരാതി പൊലീസിലേക്ക് കൈമാറാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചത്. കോളേജ് കൗൺസിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നടപടി എടുത്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂർ കലാപത്തി‌ൽ കേന്ദ്രത്തിനെതിരെ തലശേരി അതിരൂപതാ ബിഷപ്

മണിപ്പൂരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണെന്ന് തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂർ പ്രശ്നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ല. ത്രിവർണ പാതകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വർഗീയ വാദം എന്നാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടുവസങ്കേത്തോട് ചേര്‍ന്നുള്ള കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് ചെന്നൈ ഹൈക്കോടതി

മുതുമല കടുവസങ്കേതത്തോട് ചേർന്നുള്ള 495 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്നും,ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശം ഉണ്ടെന്നും ചെന്നൈ ഹൈക്കോടതി. വനം വന്യമൃഗ സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.ഓരോ കുടുംബത്തിനും 15 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം. കേന്ദ്രത്തിന്റെ CAMPA ഫണ്ടിൽ നിന്ന് 74.25 കോടി നൽകണം .2 മാസത്തിനകം തുക തമിഴ്നാട് വനംവകുപ്പിന് കൈമാറണം. ഉത്തരവ് നടപ്പാക്കി ഒക്ടോബർ 10ന് റിപ്പോർട്ട്‌ നൽകണമെന്നും കോടതി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർട്ടി പൂർണ പിന്തുണ നൽകുമെന്ന് കെ മുരളീധരൻ

മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടൻ ഏത് അന്വേഷണവും സ്വാഗതം ചെയ്യും എന്ന് പറഞ്ഞിട്ടുണ്ടെന്നും, കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ബിജെപി ഞങ്ങളോട് മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ. അതോടൊപ്പം മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിനാണ് സാധ്യത. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഇന്നലെ മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.