മ്യൂച്വല്‍ ഫണ്ടില്‍ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 15,245 കോടി രൂപയിലെത്തി. ജൂലൈയിലെ പ്രതിമാസ എസ്ഐപി വിഹിതം ജൂണിലെ വിഹിതത്തേക്കാള്‍ (14,734 കോടി രൂപ) കൂടുതലാണ്, മെയ് മാസത്തിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍വഴിയുള്ള നിക്ഷേപം 14,749 കോടി രൂപയായിരുന്നു. ചെറുകിട നിക്ഷേപകരുടെ താല്‍പര്യം കുതിച്ചുയര്‍ന്നതോടെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്. 33 ലക്ഷത്തിലധികം പുതിയ എസ്ഐപി അക്കൗണ്ടുകള്‍ […]
‘ജയിലര്‍’ പ്രതിഫലത്തില്‍ ഒന്നാമത് രജനി തന്നെ, 110 കോടി!
കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന രജനികാന്തിന്റെ ‘ജയിലര്‍’ ആഗോള വിപണിയില്‍ 400 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ ഈ വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍ 2 നേടിയ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് മുന്നേറുകയാണ് ജയിലര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി എത്തിയ രജനികാന്തിന് 110 കോടി രൂപയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിഥിതാരമായെത്തിയ മോഹന്‍ലാലിനും കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനും എട്ട് കോടി രൂപയാണ് […]
അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘പ്രാവ്’ ഫസ്റ്റ് ലുക്ക്
അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ ഒരുക്കുന്നത്. ബി കെ […]
ഗ്ലോബല്‍ പിക് അപ് ട്രക്ക് കണ്‍സെപ്റ്റ് പുറത്തുവിട്ട് മഹീന്ദ്ര
സ്‌കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ പിക് അപ് ട്രക്ക് കണ്‍സെപ്റ്റ് പുറത്തുവിട്ട് മഹീന്ദ്ര. ഓഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ആനുവല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ എക്സ്ട്രാവെഗന്‍സയിലാണ് മഹീന്ദ്ര ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി, യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ അടുത്ത തലമുറ ലാഡര്‍ ഫ്രെയിമിലാണ് ഗ്ലോബല്‍ പിക് അപ് ട്രക്ക് നിര്‍മിക്കുക. ഇസഡ് 121 എന്ന കോഡ് നെയിമില്‍ മഹീന്ദ്ര അവതരിപ്പിച്ച ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ ഹെഡ് […]
രാഷ്ട്രീയ കഥകള്‍
നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും സത്യത്തിന്റെ ഓജസ്സുറ്റ യൗവനം ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന സുദിനം പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി. ‘രാഷ്ട്രീയ കഥകള്‍’. […]
കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മ വയ്ക്കരുത്!
കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മവയ്ക്കുന്നത് കോക്ലിയര്‍ കിസ് ഇഞ്ചുറിയിലേക്കും കേള്‍വി നഷ്ടത്തിലേക്കും നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. കുഞ്ഞുങ്ങളുടെ ചെവിയില്‍ നല്‍കുന്ന ഉമ്മയുടെ മര്‍ദം ഉള്ളിലെ ടിംപാനിക് പാളിയെ പുറത്തേക്ക് തള്ളി ചെവിയുടെ മധ്യഭാഗത്തുള്ള സ്റ്റേപ്പസ് മാലിയസിനും ഇന്‍കസിനും സ്ഥാനഭ്രംശം ഉണ്ടാക്കാം. ഇത് ചെവിക്കുള്ളിലെ ദ്രാവകം ചോര്‍ന്ന് കോക്ലിയര്‍ ഹെയര്‍ കോശങ്ങള്‍ക്ക് നാശം വരുത്താം. ഇത് സെന്‍സോറിന്യൂറല്‍ ഹിയറിങ് ലോസ് എന്ന കേള്‍വി നഷ്ടത്തിലേക്ക് നയിക്കുന്നു. ചെവിക്കുള്ളില്‍ മുഴക്കം, ചെവി അടഞ്ഞ തോന്നല്‍, ശബ്ദത്തോടുള്ള സഹിഷ്ണുതയില്ലായ്മ, ഓക്കാനം എന്നിവയാണ് ഇതിന്റെ […]
രാത്രി വാര്‍ത്തകള്‍
കേരളത്തിനു രണ്ടാമത്തെ വന്ദേ ഭാരത് പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി തുടങ്ങാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടുമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കേ, പവര്‍കട്ട് വേണോയെന്ന് 21 ന് ശേഷം തീരുമാനിക്കുമെന്ന് കെഎസ്ഇബി. സ്ഥിതിഗതികള്‍ കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചു. ഉപയോഗം വര്‍ധിച്ചിരിക്കേ, കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം. കോടതി ഉത്തരവുകളില്‍ സ്ത്രീകളെ വിശേഷിപ്പിരുതാത്ത വാക്കുകള്‍ ഉള്‍പെടുത്തി ജഡ്ജിമാര്‍ക്കുള്ള ഗൈഡ് സുപ്രീം കോടതി […]
സിപിഐഎം ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ
സിപിഐഎം ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വളരെ ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നിരിക്കുന്നത്. കള്ളപ്പണം വെളിപ്പിക്കൽ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റം. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും നെറ്റിയിലെ വിയർപ്പിന്റെ വില അറിഞ്ഞ് ജീവിക്കണം എന്നതാണ് തൻ്റെ രീതിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി
മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.മഹാരാജാസ് കോളജിൽ അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. സംഭവത്തിൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ അടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസത്തിനകം സംഘം അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് നൽകും. […]
പോത്തിന്‍പുറത്തെ സ്‌കേറ്റ്ബോര്‍ഡിംഗ്
തിരക്കില്ലാത്ത റോഡിലൂടെ സ്‌കേറ്റ്ബോര്‍ഡിംഗ് നടത്തുകയായിരുന്നു ഒരു യുവാവ്. നല്ല വേഗത്തില്‍ കുതിച്ചു പായുന്നതിനിടെ എതിരേ ദാ വരുന്നു, ഒരു പോത്തിന്‍കൂട്ടം. പോത്തുകള്‍ പോകുന്നതുവരെ വഴിയരികിലേക്കു മാറി നില്‍ക്കാന്‍ യുവാവ് തയാറായില്ല. പോത്തുകള്‍ വഴിമാറിക്കൊള്ളുമെന്ന ആത്മവിശവാസത്തോടെ യുവാവ് സ്‌കേറ്റ്ബോര്‍ഡിലൂടെ കുതിച്ചു. പോത്തുകള്‍ക്കിടയിലൂടെ കടന്നു പോകാമെന്ന പ്രതീക്ഷയോടെ റോഡിന്റെ ഇരുവശത്തേക്കും തെന്നിനീങ്ങി വേഗം കൂട്ടുകയാണു ചെയ്തത്. ഇതിനിടെ ഒരു പോത്ത് ഒഴികെ മറ്റുള്ളവയെല്ലാം സ്‌കേറ്റ്ബോര്‍ഡിലൂടെ വരുന്ന യുവാവിനെ കണ്ട് റോഡിന്റെ ഒരു വശത്തേക്കു മാറി. എന്നാല്‍, റോഡിന്റെ മറുവശത്തുനിന്ന പോത്തിനും […]
