Posted inബിസിനസ്സ്

ക്വിന്റിലിന്‍ മീഡിയയിലെ ഓഹരികള്‍ വാങ്ങി അദാനി

ക്വിന്റിലിന്‍ ബിസിനസ് മീഡിയയിലെ ശേഷിക്കുന്ന ഓഹരികള്‍ കൂടി വാങ്ങി ഗൗതം അദാനി. കമ്പനിയിലെ 51 ശതമാനം ഓഹരികളാണ് അദാനി വാങ്ങിയത്. ബിസിനസ്-ഫിനാന്‍ഷ്യല്‍ പോര്‍ട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വിന്റലിന്‍ ബിസിനസ് മീഡിയ. അദാനിയുടെ കമ്പനിയായ എ.എം.ജി മീഡിയ നെറ്റ് വര്‍ക്കാണ് ഓഹരികള്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കമ്പനിയിലെ 49 ശതമാനം ഓഹരി 478.4 മില്യണ്‍ ഇന്ത്യന്‍ രൂപക്കാണ് അദാനി വാങ്ങിയത്. എന്‍.ഡി.ടി.വിയിലെ ഓഹരികള്‍ വാങ്ങിയതിന് പിന്നാലെയായിരുന്നു അദാനിയുടെ നീക്കം. ബി.ക്യു പ്രൈം നേരത്തെ ബ്ലുംബെര്‍ഗ് ക്വിന്റ് […]

Posted inടെക്നോളജി

ചാര്‍ജിലിട്ടിരിക്കുന്ന ഐഫോണിന് സമീപം ഉറങ്ങരുത്!

ഒരിക്കലും ചാര്‍ജിലിട്ടിരിക്കുന്ന ഐഫോണിന് സമീപം ഉറങ്ങരുതെന്ന് ആപ്പിള്‍. അത് തീ പടരുന്നതിലേക്കോ, കടുത്ത വൈദ്യുതാഘാതം ഏല്‍ക്കുന്നതിലേക്കോ, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പരിക്കുകള്‍ സംഭവിക്കുന്നതിലേക്കോ നയിക്കുമെന്ന് അമേരിക്കന്‍ ടെക് ഭീമന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐഫോണിനോ മറ്റു വസ്തുക്കള്‍ക്കോ കേടുപാടുകള്‍ വരുത്താനുമിടയുണ്ട്. പ്രത്യേകിച്ച് ഐഫോണ്‍ ബാക്ക് കവര്‍ ഇട്ട് സംരക്ഷിച്ചിട്ടുണ്ടെങ്കില്‍ ശരിയായ വായുസഞ്ചാരമേല്‍ക്കാതിരിക്കുകയും അപകട സാധ്യത വര്‍ധിക്കുകയും ചെയ്യും. ഇത്, ഉറങ്ങുമ്പോള്‍ തലയണക്ക് അടിയില്‍ ഫോണ്‍ വെക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. കാരണം, അങ്ങനെ ചെയ്താല്‍, അത് ഫോണ്‍ അമിതമായി ചൂടാകുന്നതിലേക്ക് […]

Posted inവിനോദം

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭ്രമയുഗം’ പോസ്റ്റര്‍

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭ്രമയുഗം’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയില്‍ വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തില്‍ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ അര്‍ജുന്‍ അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് മുപ്പത് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത് […]

Posted inവിനോദം

‘ദേവര’ ചിത്രത്തിലെ സെയ്ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്ക്

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ദേവര’. ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിന്റെ ഫസ്റ്റ്‌ലുക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇരുണ്ട പോസ്റ്ററില്‍ പശ്ചാത്തലത്തില്‍ മലകളും മുന്‍ഭാഗത്ത് കടലും കാണാം. ചുരുളന്‍ മുടിയുമായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്. തിരമാലകള്‍ക്കിടയില്‍ കരയില്‍ നില്‍ക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ […]

Posted inഓട്ടോമോട്ടീവ്

ഇന്ത്യയില്‍ ലഭ്യമായ എസ്യുവികളുടെ വില ഉയര്‍ത്തി ജീപ്പ്

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യയില്‍ ലഭ്യമായ എസ്യുവികളുടെ വില ഉയര്‍ത്തി. ജീപ്പ് കോംപസിന് 43,000 രൂപ വരെ വിലവര്‍ദ്ധനവ് ലഭിക്കും. സ്പോര്‍ട് എംടി വേരിയന്റിന് 29,000 രൂപയുടെ വിലവര്‍ദ്ധനവ് ലഭിക്കും. മറുവശത്ത്, ലിമിറ്റഡ് എംടി, മോഡല്‍ എസ് എംടി എന്നിവയ്ക്ക് 35,000 രൂപയും 38,000 രൂപയും വിലവര്‍ദ്ധനവ് ലഭിക്കും. അതുപോലെ, ലിമിറ്റഡ് എടി, മോഡല്‍ എസ് എടി വേരിയന്റുകള്‍ക്ക് യഥാക്രമം 40,000 രൂപയും 43,000 രൂപയും വര്‍ധിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ വേരിയന്റില്‍ മാത്രമാണ് ജീപ്പ് […]

Posted inപുസ്തകങ്ങൾ

പുഴയില്‍ നിന്ന് കിട്ടിയത്

ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങള്‍കൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകള്‍കൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് മനുഷ്യജീവിതത്തിലേക്ക് ഇവിടെ എഴുത്തുകാരന്‍ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളില്‍ ഈര്‍പ്പം പടര്‍ത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തില്‍ കൂലം കുത്തിമറിയുന്നു. ‘പുഴയില്‍ നിന്ന് കിട്ടിയത്’. സി രാധാകൃഷ്ണന്‍. എച്ആന്‍ഡ്‌സി ബുക്‌സ്. വില 152 രൂപ.

Posted inആരോഗ്യം

ക്യാന്‍സര്‍ കൂടുതല്‍ പുരുഷന്‍മാരില്‍, കാരണമറിയാം!

പൊതുവെ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് പുരുഷന്‍മാരില്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനറിപ്പോര്‍ട്ട്. ഒരു ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്ന വൈ ക്രോമസോമുകളിലെ ചില ജീനുകളിലെ പ്രവര്‍ത്തനം നഷ്ടമാകുന്നതാണ് ക്യാന്‍സര്‍ കൂടാന്‍ കാരണമാകുന്നതെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധതരം അര്‍ബുദങ്ങള്‍ പിടിപെട്ട 9000 വ്യക്തികളുടെ ജീനുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്തുനടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം ക്യാന്‍സര്‍ പുരുഷന്‍മാരില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കൈതോലപ്പായയില്‍ പണം കടത്തിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവ് ആണെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കേയാണ് വീണ്ടും ഫേസ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളം കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ടു കോടി 35 ലക്ഷം രൂപയാണു കൊണ്ടുപോയത്. അങ്ങനെ തുറന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുഴൽനാടന്റെ വെല്ലുവിളി ഏറ്റെടുക്കുന്ന കാര്യം പിന്നീടെന്ന് സിപിഎം

മാത്യു കുഴൽ നാടന്റെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ ആദ്യം വ്യക്തമായ വിശദീകരണം നൽകണം. അതിനു ശേഷമേ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാവൂ എന്നാണ് സിപിഎം നിലപാട്. അതോടൊപ്പം മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിൽ പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ റിസോർട്ടിൻ്റെ ഭാഗമാക്കിയെന്ന് റിപ്പോർട്ട്. 2018 ലാണ് ഈ കെട്ടിടങ്ങൾ പണിതത്. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി.കഴിഞ്ഞ ജൂണിൽ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് എസ് എച്ച് ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിൻ്റെ ഭാഗമായി വാങ്ങിയ പേന ജി ഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ചുനൽകുകയോ ചെയ്തില്ല. വിഷയത്തിൽ പ്രതിയായ ഫൈസൽ നൽകിയ പരാതിയിലാണ് നടപടി.