Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏതുതരത്തിലുള്ള സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ

റവന്യു വിഭാഗത്തിന്റെ സർവ്വേ നടക്കട്ടെയെന്നും തൻ്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് തനിക്ക് അറിയാമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരെ സമരം പ്രഖ്യാപിച്ച ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്നും , വീട്ടിലുള്ള അമ്മയെയും സഹോദരിയെയും ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഐഎൻഎൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി

ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്.മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതി. മന്ത്രിയോടൊപ്പം സൊസൈറ്റി ഭാരവാഹികള്‍ നില്‍ക്കുന്ന ചിത്രമടക്കം കാണിച്ചാണ് വിശ്വസിപ്പിച്ചതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. കാരിക്കുഴിയിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും മൊത്തം പദ്ധതി ചെലവിന്‍റെ നാലിലൊരു ഭാഗം അപേക്ഷകര്‍ നല്‍കണമെന്നും ബാക്കി സൊസൈറ്റി വായ്പ നല്‍കുമെന്നുമായിരുന്നു അവകാശവാദം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂരിൽ ബസ് മറിഞ്ഞ് അപകടം

തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. യാത്രക്കാരിൽ ഭൂരിഭാഗവും സ്കൂൾ കോളേജ് വിദ്യാർത്ഥികളായിരുന്നു. നാൽപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഹമ്മദ് റിയാസിനെ വിമർശിച്ച് ഗണേഷ് കുമാർ

പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസിനെ എംഎല്‍എ കെ ബി ഗണേഷ് കുമാർ പരസ്യമായി വിമര്‍ശിച്ചത്. കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ചുവന്ന അപൂര്‍വം ആള്‍ക്കാരെയുള്ളു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 18

*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്നു കേന്ദ്രസര്‍ക്കാര്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ടൂറിസ്റ്റു വാഹനങ്ങള്‍ക്കു ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ◾മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബവീട്ടില്‍ ഇന്നു റവന്യൂ വിഭാഗം സര്‍വേ നടത്തും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നിയമപരമായി തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍. എന്തും പറയാമെന്ന യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇതെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ലൂക്ക് തോമസാണ് ആപ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നൽകി. പ്രമുഖ സ്ഥാനാർഥികളുടെ പേരിനോട് സാമ്യമുള്ള ആരും പത്രിക നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Posted inലേറ്റസ്റ്റ്

ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

സ്വാതന്ത്ര്യസമരകാലത്ത് വി ഡി സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍ ആയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്ന് ചോദിച്ചാല്‍ സവര്‍ക്കറുടെ പേരായിരിക്കും അവര്‍ ചൂണ്ടികാട്ടുക. എന്നാല്‍ അക്കാലത്ത് സവര്‍ക്കര്‍ ഒപ്പമുണ്ടായിരുന്നില്ല. അന്തമാന്‍ ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് വരാന്‍ സാധിക്കില്ലെന്ന് സവര്‍ക്കര്‍ക്ക് മനസിലായി. ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാര്‍ സവക്കറെ സമീപിക്കുന്നതെന്നും ഇ പി ജയരാജന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ

മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിന് മൊഴിനൽകി. പരാതിയില്ലാത്തതിനാൽ കേസ് എടുക്കുന്നില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം കോളജ് അധികൃതര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Posted inലേറ്റസ്റ്റ്

സ്വിസ് ക്രിക്കറ്റില്‍ മലയാളി താരങ്ങള്‍

സ്വിറ്റ്സര്‍ലാന്‍ഡിലെ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ രണ്ടു മലയാളി സഹോദരങ്ങള്‍. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വിറ്റസര്‍ലാന്‍ഡിലേക്കു കുടിയേറിയ തലശേരി സ്വദേശിയും ക്രിക്കറ്റ് ആരാധകനുമായ വിനോദിന്റെയും രാജശ്രീയുടേയും മക്കളായ അര്‍ജുനും അശ്വിനുമാണ് സ്വിസ് ക്രിക്കറ്റ് ടീമിലെ മലയാളി താരങ്ങള്‍. ഇരുവരും ജനീവയിലാണു ജനിച്ചു വളര്‍ന്നത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ ക്രിക്കറ്റ് കളിക്ക് ഒട്ടും പ്രചാരമില്ലാതിരുന്നതിനാല്‍ ഫുട്ബോള്‍ കളിച്ചാണ് വളര്‍ന്നത്. പ്രചോദനവും ആദ്യകാല പരിശീലകനും അച്ഛന്‍ വിനോദായിരുന്നു. ഇരുവരും 11, 13 വയസുള്ളപ്പോള്‍ ജനീവ റീജിയന്‍ യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന് യുകെ, ഡെന്‍മാര്‍ക്ക്, […]