ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യ പ്രതികളിലൊരാളായ റിയാസ് ചെന്നൈ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുകയാണ്. ഇയാളാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കൈമാറിയതെന് പൊലീസ് പറഞ്ഞു. 40,000 രൂപയാണ് പ്രതിഫലം നൽകിയത്.
കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി
കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും , കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേർത്തു.
വിമർശനവുമായി കെ സുരേന്ദ്രൻ
ഭരണകക്ഷിയെക്കാൾ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾക്കെതിരെ എടുക്കുന്ന കേസുകളിൽ സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നൽകുന്നു. സതീശന് മുഖ്യമന്ത്രിയുമായി അന്തർധാരയുണ്ട്. സതീശൻ മുഖ്യമന്ത്രിയുടെ വലം കയ്യാണെന്നും അദ്ദേഹം പറഞ്ഞു.
നാല് വയസ്സുകാരനെ തെരുവുനായകൾ ആക്രമിച്ചു
കണ്ണൂർ സ്വദേശികളായ രജിത്ത് നീതു ദമ്പതികളുടെ മകൻ നാല് വയസുകാരൻ ദ്യുവിത്തിന് നായയുടെ കടിയേറ്റു. ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിങ്ങിൽ വെച്ചാണ് ആക്രമണമുണ്ടായത്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 18
*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കൈതോലപ്പായയില്‍ കടത്തിയ പണത്തില്‍ പ്രമുഖ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ പണവും ഉണ്ടായിരുന്നുവെന്ന ആരോപണമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. പുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് ശക്തിധരന്‍ ഈ ആരോപണം ഉന്നയിക്കുന്നത്. മന്ത്രി പി.രാജീവിനെ ശക്തമായി വിമര്‍ശിക്കുന്ന ഈ പോസ്റ്റില്‍ പണം വാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വേണുഗോപാലാണെന്നും അദ്ദേഹം പറയുന്നു. ◾ഉപതെരഞ്ഞെടുപ്പ് നടക്കുന്ന […]
ഗൃഹനാഥനെ ബോധപൂർവം വെടിവെച്ച് കൊന്നതെന്ന് പൊലീസ്
നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മന:പൂർവ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. മാവടി തകിടിയൽ സജി മുകുളേൽപ്പറമ്പിൽ ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികളുടെ ചാരായ വാറ്റ് സംബന്ധിച്ച വിവരങ്ങൾ എക്സൈസിന് നൽകിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികൾ കരുതിയിരുന്നതെന്നും, ഈ വൈരാഗ്യത്തെ തുടർന്ന് സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് നിഗമനം.
സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്കപ്പുറം പിഴ ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 ജനുവരി 1 മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.
ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ബാങ്കുകള്‍
ഓണക്കാലത്ത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ നിരവധി ഓഫറുകളാണ് നല്‍കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.20% അധിക പലിശ ഹ്രസ്വ കാലത്തേ സ്‌പെഷ്യല്‍ എഡിഷന്‍ പദ്ധതിയിലൂടെ എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പുതിയ പലിശ നിരക്ക് 35 മാസം മുതല്‍ 55 മാസത്തേക്ക് 7.20-7.25% ആണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ടുകോടി രൂപവരെ ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.5% അധിക പലിശ നല്‍കും. ഫെഡറല്‍ ബാങ്ക് ആഗസ്റ്റ് 15 മുതല്‍ സ്ഥിര നിക്ഷേപ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 13 മാസ സ്ഥിര നിക്ഷേപങ്ങള്‍ക്ക് […]
എച്ച്ഡി ചിത്രങ്ങള്‍ ഇനി വാട്‌സ് ആപില്‍ അയയ്ക്കാം
ഇനി മുതല്‍ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ വാട്‌സ് ആപില്‍ സെന്‍ഡ് ചെയ്യാനാകും. ഈ സേവനം രാജ്യാന്തര തലത്തില്‍ ഉടന്‍തന്നെ ലഭ്യമായിത്തുടങ്ങും. ചിത്രങ്ങള്‍ മാത്രമല്ല വിഡിയോകളും ഇത്തരത്തില്‍ കൈമാറ്റം ചെയ്യാനാകും. എച്ച്ഡി (2000ഃ3000 പിക്‌സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365ഃ2048 പിക്‌സല്‍) നിലവാരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാല്‍ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് നിലനിര്‍ത്തണോ അതോ എച്ച്ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം. എന്‍ഡ് […]
ദേവനന്ദ കേന്ദ്ര കഥാപാത്രമായ ‘ഗു’ ടൈറ്റില്‍ ലുക്ക്
മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരം ദേവനന്ദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗു’. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹൊറര്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മറ്റ് നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് അണിയറക്കാര്‍ പുറത്തിറങ്ങി. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ […]
