Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു

പത്തനംതിട്ട ഗവിയിൽ വനം വികസന കോർപറേഷൻ അസിസ്റ്റന്റ് മാനേജർമാരായ രാജേഷ്, വിശാന്ത്, ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. വനം വകുപ്പ് വാച്ചർ വർഗീസ് രാജിനാണ് മർദ്ദനമേറ്റത്. ഇയാളെ ഇന്നലെ രാത്രി പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വളം ചാക്കുകളില്‍ ഉപയോഗിക്കാനുള്ള പുതിയ ഡിസൈന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയതാണ് പുതിയ ഡിസൈന്‍. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് ബാഗുകളിലുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി കര്‍ഷകരോട് ആവശ്യപ്പെടുന്നത്.വളങ്ങള്‍ക്ക് എല്ലാം ഭാരത് എന്ന ഒരൊറ്റ ബ്രാന്‍ഡ് നാമം നല്‍കുന്ന വണ്‍ നേഷനൻ വണ്‍ ഫെര്‍ട്ടിലൈസേഴ്സ് പദ്ധതി നടപ്പാക്കാന്‍ ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിന് അനുകൂല റിപ്പോർട്ടെന്ന് പരാതി

മലപ്പുറം പുളിക്കലിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ജില്ലാ കലക്ടര്‍ നിയോഗിച്ച പരിശോധനാ സമിതി തയ്യാറാക്കിയതെന്ന് പരാതി. പുളിക്കല്‍ കൊട്ടപ്പുറത്തെ പ്ലാസ്റ്റിക് സംസ്ക്കരണ ഫാക്ടറി പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി നിരന്തര പോരാട്ടം നടത്തിയിട്ടും സിപിഎം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും ചെറുവിനല്‍ അനക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായിരുന്ന റസാഖ് പയമ്പ്രോട്ട് പഞ്ചായത്തിനകത്ത് തൂങ്ങിമരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിപ്പോർട്ട് തിങ്കളാഴ്ച

റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിവാദം ഉണ്ടായതിനെ തുടർന്ന് റവന്യു സർവെ വിഭാഗം ഇന്നലെ റീ സർവ്വേ നടത്തി.കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ചയോടെ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കാർഗിലിൽ കനത്ത സുരക്ഷ

ഇന്നലെ കാർ​ഗിലിലെ ദ്രാസിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും,ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദ്രാസിലെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി വിശദീകരിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 19

*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതു ഭീമമായ സമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു സെന്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സ്ഥലം ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കേണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലുള്ള കെട്ടിടം നവീകരിച്ചാല്‍ മതി. സെക്രട്ടേറിയറ്റില്‍ ഏക ഫയല്‍ സംവിധാനം നടപ്പാക്കണം. സ്ഥാനക്കയറ്റത്തിനു മല്‍സര പരീക്ഷ നിര്‍ബന്ധമാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കു കരാര്‍ നിയമനം നടത്തണമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് മേല്‍ പിഴപ്പലിശ വേണ്ടെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് മേല്‍ പിഴപ്പലിശ വേണ്ടെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പയുടെ പിഴ ചാര്‍ജുകളോ സമാനമായ മറ്റ് ചാര്‍ജുകളോ ഇടാക്കുന്നത് സംബന്ധിച്ച് അംഗീകൃത നയം രൂപീകരിക്കും. ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കുമാണ് ആര്‍ബിയുടെ നിര്‍ദേശം. പുതിയ നിര്‍ദേശങ്ങള്‍ 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഗവര്‍ണര്‍ക്ക് മന്ത്രിമാര്‍ ഓണക്കോടിയും സമ്മാനിച്ചു.ഈ മാസം 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ് സര്‍ക്കാരിന്റെ ഓണാഘോഷം നടക്കുന്നത്. കസവുമുണ്ടും ഷര്‍ട്ടും അടങ്ങുന്നതാണ് മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ച ഓണക്കോടി. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Posted inബിസിനസ്സ്

ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളില്‍ ടി.സി.എസും!

ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള കമ്പനികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഐ.ടി കമ്പനിയായ ടി.സി.എസും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയാണ് കമ്പനീസ് മാര്‍ക്കറ്റ് ക്യാപ് ഡോട്ട് കോം എന്ന റിസര്‍ച്ച് വെബ്സൈറ്റ് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100 കമ്പനികള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ 6,17,795 ജീവനക്കാരുമായി ലോകോത്തര കമ്പനികള്‍ക്കൊപ്പം ആറാം സ്ഥാനത്താണ് ടി.സി.എസ്. 12.36 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടി.സി.എസ്. 21 ലക്ഷം ജീവനക്കാരുള്ള അമേരിക്കന്‍ കമ്പനിയായ […]

Posted inവിനോദം

ദുല്‍ഖറിന്റെ ആദ്യ വെബ് സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് ആണ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’. ഹിന്ദിയില്‍ ഉള്ള ഈ സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലൂടെ സിരീസ് കാണാം. രാജ്കുമാര്‍ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു […]