Posted inവിനോദം

‘വിടുതലൈ’ രണ്ടാം ഭാഗത്തില്‍ മഞ്ജു വാര്യരും!

ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് വെട്രിമാരന്റെ ‘വിടുതലൈ’. ഹാസ്യതാരമായ സൂരി ആദ്യമായി നായകനായി എത്തിയ ചിത്രമാണ് വിടുതലൈ. സൂരിക്കൊപ്പം വിജയ് സേതുപതിയും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന സിനിമയുടെ ക്ലൈമാക്സില്‍ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തില്‍ ഒരു മലയാളി സാന്നിധ്യം കൂടി ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നത്. ബി ജയമോഹന്റെ ‘തുണൈവന്‍’ […]

Posted inഓട്ടോമോട്ടീവ്

വെന്യു നൈറ്റ് എഡിഷന്‍ പുറത്തിറക്കി ഹ്യുണ്ടായ്

ഹ്യുണ്ടായ് വെന്യൂ സബ്-4 മീറ്റര്‍ എസ്യുവിയുടെ നൈറ്റ് എഡിഷന്‍ പുറത്തിറക്കി. പുതിയ വെന്യു നൈറ്റ് എഡിഷന്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 10 ലക്ഷം മുതല്‍ 13.48 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. എസ്യുവി കറുത്ത പെയിന്റില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വെള്ള, ചാര, ചുവപ്പ്, കറുപ്പ് ഇന്‍സെര്‍ട്ടുകളും വാഹനത്തിലുണ്ട്. ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമിനൊപ്പവും ഈ പതിപ്പും വാഗ്ദാനം ചെയ്യുന്നു. വെന്യു നൈറ്റ് എഡിഷന്‍ 1.2-ലിറ്റര്‍ എന്‍എ പെട്രോളും 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ […]

Posted inപുസ്തകങ്ങൾ

ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍

ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ പല ജീവിതങ്ങളും പ്രത്യക്ഷപ്പെടുന്നു. പല ആശയങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. മതമേതായാലും ഇനി മതമില്ലെങ്കില്‍തന്നെയും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കടുത്ത മതവിശ്വാസിയും മനസ്സിലാക്കുന്നു. ഇപ്പോള്‍ എല്ലാവരും മറന്നിരിക്കുന്ന നാനാവതി കൊലക്കേസിലെ കഥാപാത്രങ്ങളുടെ, കേസിന് ശേഷമുള്ള ജീവിതവും ജയന്ത് കാമിച്ചേരില്‍ അന്വേഷിക്കുന്നു. ഒറ്റപ്പെടലിന്റെയും മനസ്സിലാക്കപ്പെടാത്തതിന്റെയും വേദനകള്‍ നമ്മള്‍ ഇവിടെ കാണുന്നു. ഒറ്റപ്പെടലിന്റെയും മനസ്സിലാക്കപ്പെടാത്തതിന്റെയും വേദനകള്‍ നമ്മള്‍ ഇവിടെ കാണുന്നു. അമേരിക്കക്കാരനും ഇന്ത്യക്കാരനും സിനിമാതാരങ്ങളും മറ്റു താരങ്ങളും താരങ്ങളല്ലാത്തവരും ഇവയില്‍ കടന്നുവരുന്നു. ഏതൊക്കെയോ സ്ഥലത്തിന്റെ, ഏതൊക്കെയോ സമയത്തിന്റെ […]

Posted inആരോഗ്യം

ഭക്ഷണം കുറയുന്നതുമൂലം പോഷണത്തില്‍ കുറവു വരാം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഭക്ഷണം കുറയുന്നതുമൂലം പോഷണത്തില്‍ കുറവു വരാം. ഇതു പരിഹരിക്കാന്‍ ഭക്ഷണക്രമീകരണം ആവശ്യമാണ്. ഹൃദ്രോഗം, പ്രമേഹം, തളര്‍ച്ച, ശേഷിക്കുറവ് തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമീകരണത്തിലൂടെ സാധിക്കും. ശരീരബലം കുറയുന്നതുകൊണ്ടു വ്യായാമം കുറയാം. അതിനാല്‍, ശരീരത്തിന് വേണ്ടത്ര ഊര്‍ജവും പോഷണവും നല്‍കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. പ്രോട്ടീന്‍, വൈറ്റമിന്‍, ഫൈബര്‍, മിനറല്‍സ്, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവയുടെ ശരിയായ അളവ് നിശ്ചയിച്ചു കഴിക്കണം. മത്സ്യം, മാംസം, പയറിനങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കാം. കാല്‍സ്യം ലഭിക്കാന്‍ പാലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തെ 2.1 ദശലക്ഷം ഡോക്ടർമാർ, 3.5 ദശലക്ഷം നഴ്‌സുമാർ, 1.3 ദശലക്ഷം പാരാമെഡിക്കുകൾ, 1.6 ദശലക്ഷം ഫാർമസിസ്റ്റുകൾ, ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനു പേർ എന്നിവരെ പ്രതിനിധാനം ചെയ്ത് വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

Posted inലേറ്റസ്റ്റ്

റിക്കാര്‍ഡിട്ട് ചായക്കെറ്റില്‍

ലോകത്തിലെ ഏറ്റവും വിലയുള്ള ചായപ്പാത്രം. ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ ചായകെറ്റില്‍. വജ്രങ്ങള്‍ പതിച്ച സ്വര്‍ണക്കെറ്റിലാണിത്. ഇറ്റാലിയന്‍ ആഭരണ നിര്‍മ്മാതാവായ ഫുല്‍വിയോ സ്‌കാവിയ ആണ് പാത്രം രൂപകല്‍പന ചെയ്തത്. യുകെയിലുള്ള ‘സേതിയ ഫൗണ്ടേഷ’നാണ് അത്യപൂര്‍വമായ ചായക്കെറ്റിലിന്റെ ഉടമകള്‍. ഇവര്‍ ഓര്‍ഡര്‍ കൊടുത്തതിനനുസരിച്ചാണ് നിര്‍മിച്ചത്. പാത്രത്തില്‍ 1658 വജ്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. കെറ്റിലിനു ബേസായി 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങളില്‍ വെള്ളിയും ഉപയോഗിച്ചിട്ടുണ്ട്. പാത്രത്തിനു നടുവില്‍ 6.67 കാരറ്റുള്ള വലിയൊരു മാണിക്യക്കല്ലും പതിപ്പിച്ചിട്ടുണ്ട്. തായ്ലാന്‍ഡില്‍നിന്നും മ്യാന്മറില്‍നിന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കണമെന്ന് വി ഡി സതീശൻ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കണമെന്നാണ് വി ഡി സതീശന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി കേരളം വിട്ടുപോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും രാഹുല്‍ എവിടെ മത്സരിക്കും എന്നതില്‍ ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അതിര്‍ത്തി ടാക്‌സ് ഈടാക്കുന്നതു സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ലൈന്‍സ് ട്രാവല്‍സ് അടക്കം 24 ട്രാവല്‍സ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ദിവസം സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. അതിര്‍ത്തി ടാക്‌സ് ഈടാക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ഉത്തരവുകള്‍. എന്നാല്‍ യാത്രക്കാര്‍ക്കും ട്രാവല്‍സ് ഉടമകള്‍ക്കും ആശ്വാസവും. കേരളം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കേന്ദ്രം കെട്ടിയിട്ടിരിക്കുകയാണ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പകര്‍ത്തിയത്. ചന്ദ്രനില്‍ നിന്ന് വ്യക്തതയുള്ള വിഡിയോകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2024 ൽ രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്.