Posted inവിനോദം

‘ഇന്നലെകള്‍ തളിര്‍ക്കുമ്പോള്‍’ ചിത്രത്തിലെ പുതിയ ഗാനം

നവാഗതനായ സദാനന്ദന്‍ എം.വി സംവിധാനം ചെയ്യുന്ന ‘ഇന്നലെകള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകര്‍ക്കരികില്‍. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ദേവിക എം.എയുടെ വരികള്‍ക്ക് രജീഷ്.കെ.ചന്തു ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് ‘വനശലഭമേ’ എന്നു തുടങ്ങുന്ന പാട്ട് പുറത്തിറക്കിയത്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും പറയുന്ന ചിത്രമാണ് ‘ഇന്നലെകള്‍ തളിര്‍ക്കുമ്പോള്‍’. സ്റ്റെഫി ലിയോണ്‍, ജോയ്‌സണ്‍ ജോസ്, ശരത് കൃഷ്ണന്‍, പ്രമോദ് വെളിയനാട്, പ്രിയ ശ്രീജിത്ത്, ഉഷ പയ്യന്നൂര്‍, വിജയ് ചന്ദ്ര ബോസ്, സി.എസ്.ബോസ് എന്നിവര്‍ മുഖ്യ […]

Posted inഓട്ടോമോട്ടീവ്

4 കോടിയുട റേഞ്ച് റോവര്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂര്‍

റേഞ്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ഈ മാസം ആദ്യമാണ് പുതിയ എസ്‌യുവി താരം ഗാരിജിലെത്തിച്ചത്. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദമായ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്‌സ് ഡീസല്‍ മോഡലാണിത്. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നാണ് ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്‌സ്. മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 258 കിലോവാട്ട് കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം നാല് കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ആഡംബരത്തിനൊപ്പം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതുപ്പള്ളിയിൽ മത്സരരംഗത്ത് ഏഴ് പേർ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി.

Posted inപുസ്തകങ്ങൾ

മഹാത്മജി ഒപ്പം നടന്നവരുടെ ഓര്‍മ്മകള്‍

മഹാത്മജി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാഹിത്യകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, എഡിറ്റര്‍മാര്‍ ഇവരെല്ലാം രേഖപ്പെടുത്തിയ ഓര്‍മ്മകളുടെ ശേഖരമാണ് ഈ പുസ്തകം. ആത്മകഥ, ജീവചരിത്രം ഇവയിലൊന്നും ചേര്‍ത്തിട്ടില്ലാത്ത വിവരങ്ങള്‍ ‘ഒപ്പം നടന്നവരുടെ ഓര്‍മ്മകളില്‍’ തുടിച്ചുനില്‍ക്കുന്നു. ഈ പുസ്തകം മലയാളികള്‍ക്ക് മഹാത്മജിയെ അടുത്തറിയാന്‍ സഹായകമാകും. ‘മഹാത്മജി ഒപ്പം നടന്നവരുടെ ഓര്‍മ്മകള്‍’. ഡോ. ആര്‍സു. മാതൃഭൂമി. വില 246 രൂപ.  

Posted inആരോഗ്യം

നട്സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കും

ബദാം, വാള്‍നട്സ്, കശുവണ്ടി, ഹേസല്‍നട്സ്, പിസ്ത, ബ്രസീല്‍ നട്സ് പോലുള്ള നട്സ് വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നു പഠനം. ദിവസവും 30 ഗ്രാം നട്സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്ക്കുമെന്ന് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യുകെ ബയോബാങ്കിലെ ശരാശരി 58 വയസ്സ് പ്രായമുള്ള 13,000 പേരുടെ ഡേറ്റയാണ് പഠനത്തിനായി പരിശോധിച്ചത്. ഇവര്‍ നട്സ് കഴിക്കുന്നതിന്റെ തോത് ഒരു ചോദ്യാവലി വഴി രേഖപ്പെടുത്തുകയും ഇവരുടെ വിഷാദരോഗ ലക്ഷണങ്ങളും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽഗാന്ധിയോട് നേരിട്ട് ഹാജരാകേണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി

സിറ്റിംഗ് എം പി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്ത് രാഹുൽ നേരിട്ട് ഹാജരാകേണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം.രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

2018 മാർച്ച് 27 നാണ് കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം ആളുകൾ റേഡിയോ ജോക്കിയായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും കോടതി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെളിവുള്ളതുകൊണ്ടാകും ആരോപണമെന്ന് രമേശ് ചെന്നിത്തല

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ തെളിവുള്ളത് കൊണ്ടായിരിക്കും ആരോപണം ഉന്നയിച്ചതെന്ന് രമേശ് ചെന്നിത്തല. കൈതോലപ്പായ വിവാദത്തിൽ പിണറായി വിജയന്റെയും പി രാജീവിന്റെയും പേര് പറഞ്ഞ് ശക്തിധരന്‍ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ചെന്നിത്തല അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓണത്തിന് ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

ബിഹാറിൽ ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവിനെ വെടിവെച്ച് കൊലപ്പെടുത്തി.ഇന്ന് പുലർച്ചെ റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.