2018 മാർച്ച് 27 നാണ് കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം ആളുകൾ റേഡിയോ ജോക്കിയായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും കോടതി വ്യക്തമാക്കി.
റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
