Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചൊവാഴ്ച ഹാജരാകാമെന്ന് ഇ ഡിക്ക് കത്ത് നൽകി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡി യെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം സുധാകരൻ അറിയിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭൂപതിവ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ സിപിഎമ്മിനെ വീണ്ടും പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

ഭൂപതിവ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ സിപിഎമ്മിനെ വീണ്ടും പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരായ ആരോപണത്തിൽ ആരോഗ്യകരമായ ഏത് സംവാദത്തിനും തയ്യാറാണെന്നും ഇടുക്കിയിലായതിനാൽ എംഎം മണിയുമായി സംവദിക്കാൻ തയ്യാറാണെന്നും കുഴൽനാടൻ വിശദീകരിച്ചു. കുടുംബ വീട്ടിലെ റവന്യൂ പരിശോധനയെ സ്വാഗതം ചെയ്ത കുഴൽനാടൻ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ രേഖകൾ പുറത്തു വിടാൻ തയ്യാറുണ്ടോയെന്നും വീണയുടെ അക്കൌണ്ട് വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകുമോയെന്നും ചോദിച്ചു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളക്കുന്നത്. വിജിലന്‍സിന്റെ ആവശ്യമനുസരിച്ചാണ് സര്‍വേ നടത്തുന്നത്. ഇവിടെ നിലം മണ്ണിട്ട് നികത്തിയെന്നു നേരത്തെ പരാതി ഉണ്ടായിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ സമരവുമായി ഡിവൈഎഫ്‌ഐ. നാളെ രാവിലെ 11 ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചു നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സൈബി ജോസ് കിടങ്ങൂരിനെതിരായി റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരായി റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ നിന്ന് പിന്‍മാറാന്‍ അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബി നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോതമംഗലം സ്വദേശിയുടെ പരാതിയില്‍ ചേരാനെല്ലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാത്യു കുഴല്‍നാടനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം

നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സിഎന്‍ മോഹനന്‍.ചിന്നക്കനാലിൽ വീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു.റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓൺലൈൻ ബുക്കിങ് രേഖകളും മോഹനൻ പുറത്തുവിട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്‌മണനെന്ന് ക്രൈം ബ്രാഞ്ച്

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ കിട്ടിയെന്ന് ക്രൈം ബ്രാഞ്ച്, ഐ ജി ലക്ഷ്മണ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുണ്ടെന്നും. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നഴ്സിനെ സസ്പെന്റ് ചെയ്തു

വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സീൻ മാറി കുത്തിവച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ റവന്യൂ വിഭാഗം സർവേ

നാളെ രാവിലെ 11 ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ റവന്യൂ വിഭാഗം സർവേ നടത്തും.കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കൊണ്ട് വരുന്നതിനിടെയാണ് റവന്യൂ അന്വേഷണം കൂടി വരുന്നത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 17

*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കൈതോലപ്പായയില്‍ പണം കടത്തിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവ് ആണെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കേയാണ് വീണ്ടും ഫേസ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. ◾ചന്ദ്രയാന്‍ മൂന്നിന്റെ പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ വേര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതികരണവുമായി മന്ത്രി പി രാജീവ്

കൈതോലപ്പായയിലെ പണം കടത്തിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവ് ആണെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചതിനെ തുടർന്ന് ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും വസ്തുതയുടെ കണികപോലുമില്ലെന്നും പി.രാജീവ് മറുപടി പറഞ്ഞു.