നാളെ രാവിലെ 11 ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ റവന്യൂ വിഭാഗം സർവേ നടത്തും.കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കൊണ്ട് വരുന്നതിനിടെയാണ് റവന്യൂ അന്വേഷണം കൂടി വരുന്നത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
നാളെ റവന്യൂ വിഭാഗം സർവേ
