പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി തള്ളി. സർക്കാരിലുള്ള കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള വരുമായി ആലോചിക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പിഎം ശ്രീ സിപിഎമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ ജോൺസൺ എബ്രഹാം പറഞ്ഞു.
പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
