വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സീൻ മാറി കുത്തിവച്ചത്.
നഴ്സിനെ സസ്പെന്റ് ചെയ്തു
