Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എതിര്‍ സത്യവാങ്മൂലവുമായി എ രാജ

പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരനായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്നായിരുന്നു പരാതിക്കാരനായ ഡി. കുമാറിന്റെ വാദം. എന്നാൽ ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് എ.രാജ. ഹിന്ദുപറയ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് താനെന്ന് രാജ സത്യവാങ്മൂലത്തില്‍ പറയുന്നു. മതം മാറിയിട്ടില്ലെന്നും മതംമാറിയെന്ന് തെളിയിക്കുന്ന രേഖകള്‍ എതിര്‍ കക്ഷി ഹാജരാക്കിയിട്ടില്ലെന്നും അങ്ങനെ ഒരു രേഖ ഇല്ലെന്നാണ് രാജ അവകാശപ്പെടുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും, ഡാമുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ബോർഡിന് കനത്ത നഷ്ടം വരുത്തുന്നുണ്ടെന്നും നിലവിലെ പ്രതിസന്ധി ഈമാസം 21 ന് ചേരുന്ന വൈദ്യുതി ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു

ഇന്നലെ രാത്രി എട്ടുമണിയോടെ മഹാരാഷ്ട്രയിലെ താനെയിലെ കല്യാണിൽ വെച്ചാണ് സംഭവമുണ്ടായത്. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങി വരികയായിരുന്ന പെൺകുട്ടിയുടെ പിറകിലൂടെ വന്ന് പ്രതിയായ ആദിത്യ കാംബലെ അമ്മയെ തള്ളിമാറ്റി കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതിയെ നിയന്ത്രിക്കാനായില്ല. കുത്തേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാര്‍ കർഷകനൊപ്പമെന്ന് എംഎല്‍എ

കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ നഷ്ടപരിഹാരമായ മൂന്നര ലക്ഷം രൂപ എംഎൽഎ ആന്‍റണി ജോണ്‍ കർഷകനായ കാവുംപുറം തോമസിന് കൈമാറി.മൂവാറ്റുപുഴ വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞ് 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷിയാണ് കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മ

യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മയെന്നാണ് സൂചന. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുക. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായി റിപ്പോർട്ട്

മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായും , ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ട്. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു. അതോടൊപ്പം മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് ചിങ്ങം ഒന്ന്

ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് ഇന്ന് ചിങ്ങം ഒന്ന്. കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ മലയാളികൾ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങും. സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്നുച്ചയ്ക്ക് രണ്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും  

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 17

*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾രാജ്യത്തെ 169 നഗരങ്ങളിലേക്കായി പതിനായിരം ഇലക്ട്രിക് ബസുകള്‍. പൊതുഗതാഗതം വൈദ്യുത വാഹനങ്ങളിലേക്കു മാറ്റുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 57,613 കോടി രൂപ ഇതിനായി ചെലവു വരും. ഇരുപതിനായിരം കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം. ◾കേരളത്തിനു രണ്ടാമത്തെ വന്ദേ ഭാരത് പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും

62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും.ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ നാളെ രാവിലെ 8.30ന്

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ നാളെ രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം.വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവിൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ മറ്റന്നാളാണ്. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും.