മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായും , ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ട്. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു. അതോടൊപ്പം മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായി റിപ്പോർട്ട്
