പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും, ഡാമുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ബോർഡിന് കനത്ത നഷ്ടം വരുത്തുന്നുണ്ടെന്നും നിലവിലെ പ്രതിസന്ധി ഈമാസം 21 ന് ചേരുന്ന വൈദ്യുതി ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി
