ഇന്നലെ രാത്രി എട്ടുമണിയോടെ മഹാരാഷ്ട്രയിലെ താനെയിലെ കല്യാണിൽ വെച്ചാണ് സംഭവമുണ്ടായത്. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങി വരികയായിരുന്ന പെൺകുട്ടിയുടെ പിറകിലൂടെ വന്ന് പ്രതിയായ ആദിത്യ കാംബലെ അമ്മയെ തള്ളിമാറ്റി കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതിയെ നിയന്ത്രിക്കാനായില്ല. കുത്തേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു
