2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാൻ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്.
2024 ൽ രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്
