Posted inഓട്ടോമോട്ടീവ്

സീ ലയണ്‍, മൂന്നാം മോഡലുമായി ബിവൈഡി ഇന്ത്യയിലേക്ക്

ഇലക്ട്രിക് കാര്‍ വിപണിയെ അമ്പരപ്പിക്കാന്‍ ബിവൈഡി (ബില്‍റ്റ് യുവര്‍ ഡ്രീംസ്) എത്തുന്നു. ഇലക്ട്രിക് കാര്‍ വിപണിയിലെ ചൈനീസ് സാന്നിധ്യമാണ് ബിവൈഡി. നിലവില്‍ 2 മോഡലുകള്‍ വിപണിയിലെത്തിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു. ബിവൈഡി ഇ6, ആറ്റോ 3 എന്നിവയ്ക്ക് ശേഷം അവരുടെ മൂന്നാം മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി സീ ലയണ്‍ എന്ന പേര് നിര്‍മാതാക്കള്‍ ട്രേഡ്മാര്‍ക്ക് ചെയ്തു. മാത്രമല്ല ഇതിനോടകം പുതിയ മോഡല്‍ വിദേശ രാജ്യങ്ങളില്‍ പരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക […]

Posted inപുസ്തകങ്ങൾ

ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും

ഒത്തിരി ചിരിയും ഇത്തിരി കണ്ണീരുമായി നിങ്ങളോട് ഇഷ്ടം കൂടാന്‍ വന്നെത്തുകയാണ്, അന്‍പോടും ഇമ്പത്തോടും കുറെ കഥാപാത്രങ്ങള്‍. എല്ലാരേം ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയും ഒന്നിനെയും ഇഷ്ടമല്ലാത്ത ഇഷ്ടല്ലാക്കുട്ടിയുമാണ് ഈ കളിക്കൂട്ടത്തിന്റെ മുന്‍നിരയില്‍. കള്ളത്തരവും കുറുമ്പും കുന്നായ്മയും കൊതിക്കെറുവുമെല്ലാം ഇവിടെ ഒരു സ്‌നേഹക്കെട്ടിപ്പിടിത്തത്തില്‍ പരിഹരിക്കപ്പെടുന്നു. കൗതുകങ്ങള്‍ നിരത്തിവച്ചിരിക്കുന്ന ഈ ‘കട’ സന്ദര്‍ശിക്കുന്ന നിങ്ങളും എല്ലാര്‍ക്കും ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയായിത്തീരും! ‘ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും’. ചന്ദ്രമതി. എച്ആന്‍ഡ്‌സി ബുക്‌സ്. വില 133 രൂപ.  

Posted inആരോഗ്യം

ശ്വാസകോശാര്‍ബുദ സാധ്യത ഇനി നേരത്തേ കണ്ടെത്താം!

ഏറ്റവും മാരകമായ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നതാണ് മരണ നിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ലളിതമായ ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഗവേഷകര്‍. രക്തത്തിലെ നാലു പ്രോട്ടീനുകളുടെ സാന്നിധ്യം പരിശോധിക്കുന്ന 4എംപി എന്ന ഈ രക്തപരിശോധന പിഎല്‍സിഒഎം2012 എന്ന പ്രവചന മോഡലുമായി ചേര്‍ത്ത് പരീക്ഷിച്ചാല്‍ ശ്വാസകോശാര്‍ബുദം വരാന്‍ സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്താമെന്ന് ഗവേഷകര്‍ പറയുന്നു. ശ്വാസകോശത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേക്ക് പടരും മുന്‍പ് ഈ അര്‍ബുദം കണ്ടെത്തി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം ഓഫിസ് ഇടിച്ചു നിരത്തണമെന്ന് വിഡി സതീശന്‍

ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് നിര്‍മാണം നിയമം ലംഘിച്ചെന്ന് വി.ഡി.സതീശന്‍. ഈ കെട്ടിടം ഇടിച്ചുനിരത്താന്‍ റവന്യുവകുപ്പ് തയാറാകണം. മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാണ് കെട്ടിടനിര്‍മാണം. മൂന്നു നില കെട്ടിടത്തിന് നിർമ്മാണ അനുമതിയില്ല. ശാന്തൻപാറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം . മാത്യു കുഴൽ നാടിനെ വിമർശിക്കുന്ന സിപിഎമ്മിന് നിയമം ലംഘിച്ച് എന്തുമാകാമോ എന്നും അദ്ദേഹം ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രിം കോടതിയുടെ വിമര്‍ശനം

അതിജീവിതയുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള അപേക്ഷ അടിയന്തരമായി കേള്‍ക്കാത്തതില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്.ഹര്‍ജി നിഷേധിച്ചിട്ടും ഉചിതമായ കാരണം ഹൈക്കോടതി പറഞ്ഞില്ല. ഉത്തരവ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യാത്തത് അന്വേഷിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരിഹസിച്ച് വിഡി സതീശൻ

കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ഒത്തുതീർപ്പിലാണെന്ന് വിഡി സതീശൻ. കുഴൽപ്പണ കേസിൽ അറസ്റ്റിലാവേണ്ടയാളാണ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ അനുജനെ പോലെ കെ സുരേന്ദ്രനെ സംരക്ഷിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്ത് ഓട പണിയാൻ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാരെന്നും, നികുതി പിരിവ് കാര്യക്ഷമമല്ല. രാജ്യത്ത് ജിഎസ്ടി വരുമാനം ഏറ്റവും കൂടുതൽ കിട്ടേണ്ട ഇടം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹൗസ് ബോട്ടുകളില്‍ അധികൃതരുടെ പരിശോധന

തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന ഏഴ് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. ഭാഗികമായ ക്രമക്കേടുകള്‍ കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകൾക്ക് 1,20,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഫൊറൻസിക് സർജനെതിരെ പൊലീസ്

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനെതിരെ ആരോപണവുമായി പൊലീസ്.മരണകാരണം ശരീരത്തിലേറ്റ പരിക്കുകളെന്ന് എഴുതിയത് തെറ്റായ നടപടിയാണെന്ന് പൊലീസ് വ്യക്തമാക്കി. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുന്‍പ് മരണകാരണം സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നും, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെടും.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വളം ചാക്കുകളില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന സന്ദശമാണ് ബാഗുകളില്‍ നല്‍കുന്നത്. വളങ്ങളെ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാന്‍ഡാക്കുന്ന ‘വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസേഴ്‌സ്’ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയിലെ ഡിവിഷനുകളുടേയും വാര്‍ഡുകളുടേയും എണ്ണം വര്‍ധിപ്പിക്കും. ജനസംഖ്യാനുപാതികമായി വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് പുതിയ ഗ്രാമപഞ്ചായത്തുകളും രൂപീകരിക്കും. നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകള്‍ ആയിരം പഞ്ചായത്തുകളായി വര്‍ധിക്കും. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ മുതൽ ഏകീകൃത കുർബാന

എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ നാളെ മുതൽഏകീകൃത കുർബാന.അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കിൽ പരസ്യ കുർബാന ഉണ്ടാവില്ലെന്നും,അഭിപ്രായവ്യത്യാസം രൂക്ഷമെന്നും ഫാദർ ആന്റണി പൂതവേലിൽ.കനത്ത പൊലീസ് കാവലിലാണ് ഫാദർ ആന്റണി പൂതവേലിൽ വികാരിയായി ചുമതലയേറ്റത്. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പള്ളിയിൽ ഇന്ന് രാവിലെയാണ് ഫാദർ ചുമതല ഏറ്റെടുത്തത്. 44 ദിവസം മുൻപാണ് പുതിയ വികാരിയെ നിയമിച്ചത്. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നിരുന്നില്ല.