പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനെതിരെ ആരോപണവുമായി പൊലീസ്.മരണകാരണം ശരീരത്തിലേറ്റ പരിക്കുകളെന്ന് എഴുതിയത് തെറ്റായ നടപടിയാണെന്ന് പൊലീസ് വ്യക്തമാക്കി. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുന്‍പ് മരണകാരണം സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നും, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെടും.
ഫൊറൻസിക് സർജനെതിരെ പൊലീസ്
