ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ ഇന്നലെ 9 സൈനികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിരുന്നു. അപകടകത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ. ആദരാഞ്ജലികൾ നേരുന്നുവെന്നും കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമുവും , ലഡാക്കിലെ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായി അമിത് ഷായും, അപകടം സങ്കടകരമായ സംഭവമായിപ്പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
അവസാന ഭ്രമണപഥ താഴ്ത്തലും വിജയം
ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. അതോടൊപ്പം റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ഭാവി അനിശ്ചിതത്വത്തിലായി. ലാൻഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂർത്തിയാക്കാൻ പേടകത്തിനായില്ല.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 20
*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾സംസ്ഥാനത്തു കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ട്രഷറി ഇടപാടുകള്‍ക്കു കര്‍ശന നിയന്ത്രണം. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതു വിലക്കി. ധനവകുപ്പാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി കൊച്ചിന്‍ മിനറല്‍സില്‍നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആദായനികുതി വകുപ്പു കണ്ടെത്തിയ 1.72 കോടി രൂപയ്ക്കു പുറമേ, കൊച്ചിന്‍ മിനറല്‍സ് കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് […]
റെക്കോഡ് വരുമാനവുമായി എച്ച്.എല്‍.എല്‍
2021-22 വര്‍ഷത്തില്‍ റെക്കോഡ് വരുമാനവുമായി എച്ച്.എല്‍.എല്‍. വിവിധ പദ്ധതികളിലായി 35, 668 കോടിയുടെ വരുമാനം ലഭിച്ചു. ഇതില്‍ ലാഭവിഹിതമായി 122.47 കോടി രൂപ സര്‍ക്കാരിന് നല്കി. ഇക്കാലയളവിലെ മൊത്തം ലാഭം 551.81 കോടിയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും കേന്ദ്ര കേന്ദ്രസര്‍ക്കാര്‍ ഏല്പിച്ചത് എച്ച്. എല്‍.എല്ലിനെയായിരുന്നു. 2022 ഏപ്രില്‍ 31ലെ കണക്കുകള്‍ പ്രകാരം 4.36 കോടി എന്‍95 മാസ്‌ക്, 2.7 കോടി ഗ്ലൗസ്, 1.73 കോടി ഗോഗിള്‍സ്, 22,268 ത്തില്‍പ്പരം വെന്റിലേറ്ററുകള്‍ എന്നിവ വിതരണം […]
‘കിംഗ് ഓഫ് കൊത്ത’ ടിക്കറ്റ് ബുക്കിംഗ് 20 ലക്ഷം കടന്നു
ഓഗസ്റ്റ് 24, വ്യാഴാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യദിനത്തിലെ മിക്ക ഷോകളും ഇതിനകം ഫുള്‍ ആയിക്കഴിഞ്ഞു. റിലീസിന് ഇനിയും നാല് ദിവസങ്ങള്‍ ശേഷിക്കെ ഇതിനകം വിറ്റുപോയിരിക്കുന്നത് 20 ലക്ഷം ടിക്കറ്റുകളാണെന്ന് അണിയറക്കാര്‍ അറിയിച്ചു. ആഗോള തലത്തിലെ കണക്കാണ് ഇത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ […]
സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ‘ജൂലിയാന’ ട്രെയിലര്‍
മലയാളിയായ പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ‘ജൂലിയാന’. ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു അപായ സാഹചര്യത്തില്‍പെടുന്ന കേന്ദ്ര കഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ‘ജൂലിയാന’യുടെ ഇതിവൃത്തം. ‘ജൂലിയാന’യില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. മാത്രവുമല്ല കേന്ദ്ര കഥാപാത്രത്തിന്റെ മുഖം ചിത്രത്തില്‍ കാണിക്കുന്നില്ല എന്നതും ‘ജൂലിയാന’യെ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സിനിമയായി മാറ്റുന്നു. ലോകത്തിലെ സംഭാഷണമില്ലാത്ത ആദ്യ സര്‍വൈവല്‍ ചിത്രവുമാണ് ‘ജൂലിയാന’. സ്‌നേഹവും പ്രതീക്ഷയും പേറുന്ന ‘ജൂലിയാന’യിലൂടെ […]
ഔഡി ക്യു8 ഇ-ട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ഔഡി ഇന്ത്യയില്‍ ക്യു8 ഇ-ട്രോണ്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില 1.14 കോടി രൂപയില്‍ ആരംഭിക്കുന്നു. ഓഡി ക്യു8 600 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. രണ്ട് ബോഡി ശൈലികളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ക്യു8 ഇ-ട്രോണ്‍ എസ്യുവി, ക്യു8 ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നിവയാണവ. ട്രിമ്മുകളുടെ കാര്യത്തില്‍, ഓഡി ക്യു8 ഇ-ട്രോണ്‍ 50, 55 ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഓഡി ക്യു 8 ഇ-ട്രോണിന്റെ ബുക്കിംഗ് നിലവില്‍ 5 ലക്ഷം രൂപയ്ക്ക് […]
സങ്കടദ്വീപ്
ഇത് സങ്കടങ്ങളുടെ ദ്വീപാണ്. നിങ്ങള്‍ക്ക് അപരിചിതമായ മണല്‍വേവുകളുടെ തീരം. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ മനുഷ്യരുടെ നൂറായിരം നോവുകള്‍ പേറി കുതിക്കുന്നൊരു തീവണ്ടി. കണ്‍മുന്നില്‍ ചിതറി വീഴുന്ന ജീവനുകള്‍ നേര്‍ക്കുനേര്‍ കാണേണ്ടി വരുന്ന ‘ലോക്കോ പൈലറ്റിന്റെ’ ഭൂമിയോളം കനമുള്ള മനസ്സ്, ഒന്നു ഓര്‍ത്തു നോക്കൂ. ‘വിത്തുകള്‍ മുള പൊട്ടുന്ന ഇടങ്ങളിലെ’ കുഞ്ഞുകരച്ചിലുകള്‍ കേട്ടു നോക്കൂ. മരണത്തിലേക്ക്, നടന്നടുക്കുന്നവന്റെ ഭീകരമായ ഏകാന്തതയെക്കുറിച്ച്, ‘അപൂര്‍ണവിരാമങ്ങളെ’ക്കുറിച്ച് ചിന്തിച്ച് നോക്കൂ. നിങ്ങളുടെ വിചാരങ്ങളില്‍ നനവ് പടരുന്നുവെങ്കില്‍ ഈ പുസ്തകം വായിക്കാം. ‘സങ്കടദ്വീപ്’. അമല്‍ ഫെര്‍മിസ്. […]
പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കാം, ഗുണങ്ങളേറെ!
ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഏറ്റവും മികച്ച സ്രോതസ്സാണ് പാലും നെയ്യും. അപ്പോള്‍ ഇവ രണ്ടും ഒന്നിക്കുമ്പോള്‍ ആരോഗ്യം സമ്പന്നമാകുമെന്ന കാര്യത്തില്‍ സംശയം ഉണ്ടോ? ഗീ മില്‍ക്ക്, അഥവാ പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതടക്കം നിരവധി പ്രയോജനങ്ങള്‍ നല്‍കും. വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റ്സ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങി ശരീരത്തിന് വേണ്ട നിരവധി ധാതുക്കള്‍ നിറഞ്ഞവയാണ് പാലും നെയ്യും. ശരീരത്തിന് നഷ്ടമാകുന്ന പോഷകങ്ങളെ തിരികെ സമ്മാനിക്കാന്‍ ഇവയ്ക്കാകും. ശരീരത്തെയും മനസിനെയും ശാന്തമാക്കി ഉറക്കത്തിന് തയ്യാറാക്കാന്‍ സഹായിക്കുന്നതുകൊണ്ട് പലരും ഉറങ്ങുന്നതിന് […]
രാത്രി വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി കൊച്ചിന്‍ മിനറല്‍സില്‍നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആദായനികുതി വകുപ്പു കണ്ടെത്തിയ 1.72 കോടി രൂപയ്ക്കു പുറമേ, കൊച്ചിന്‍ മിനറല്‍സ് കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 39 ലക്ഷം രൂപ കടമെന്ന പേരിലും വാങ്ങി. 1.72 കോടി രൂപയ്ക്കു നികുതി അടച്ചിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ ഒരു കരാറുമില്ല. സേവനം നല്‍കിയിട്ടുമില്ല. വീണയുടെ കമ്പനിയില്‍നിന്ന് ജിഎസ്ടി ഈടാക്കാന്‍ ധനമന്ത്രിക്കു ധൈര്യമുണ്ടോ. വീണയ്ക്കു ലഭിച്ചതു പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ്. […]
