ശില്‍പ്പഭദ്രതയും ഭാവുകത്വവും നിറഞ്ഞുതുളുമ്പുന്ന 12 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സൂക്ഷ്മമായ രചനാശില്‍പ്പം, രൂപ ഭാവഭദ്രത, നവീനത ഇവയൊക്കെ കോര്‍ത്തിണക്കി സൗന്ദര്യതൃഷ്ണ തിളങ്ങുന്ന ആഖ്യാനശൈലിയിലൂടെ ആവിഷ്‌ക്കരിച്ചപ്പോള്‍ തന്റെ ആത്മാവിലുള്ള കവിത തന്മയത്വത്തോടെ കഥകളായി വാര്‍ത്തെടുക്കാന്‍ ബിജോ ജോസിന് കഴിഞ്ഞിരിക്കുന്നു. സമകാലിക ജീവിത സമസ്യകളോടുള്ള ധൈഷണികമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ രചനാതന്ത്രത്തിന്റെ ശക്തിയും സൗന്ദര്യവും. ‘ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍’. ബിജോ ജോസ് ചെമ്മാന്ത്ര. ഗ്രീന്‍ ബുക്‌സ്. വില 136 രൂപ.
ദഹനക്കേട് അകറ്റുന്ന ചില പഴങ്ങള്‍ അറിയാം
പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ് ദഹനക്കേട്. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നു എങ്കില്‍ ദഹനം മെച്ചപ്പെടുത്താനും മാര്‍ഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന ചില പഴങ്ങള്‍ ദഹനക്കേട് അകറ്റും. ആപ്പിളില്‍ അടങ്ങിയ പെക്റ്റിന്‍ എന്ന വസ്തു മലബന്ധത്തില്‍ നിന്നും അതിസാരത്തില്‍ നിന്നും ആശ്വാസം നല്‍കും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉദരവ്രണങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാന്‍ വാഴപ്പഴം […]
രാത്രി വാര്‍ത്തകള്‍
കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതിയില്‍ലേക്കു കേരളത്തില്‍നിന്ന് അഞ്ചു പേര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി, ശശി തരൂര്‍ എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളാണ്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി. രാജസ്ഥാനില്‍നിന്ന് സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതില്‍ നീരസവുമായി രമേശ് ചെന്നിത്തല. ഇപ്പോഴുള്ള സ്ഥാനം […]
മണിപ്പൂർ കലാപം അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിച്ചു
മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയത്. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ എം.വേണുഗോപാൽ, ജി പ്രസാദ് എന്നീ രണ്ട് മലയാളി ഉദ്യോഗസ്ഥരും ഉൾപ്പെടും.
റഷ്യയുടെ പേടകമായ ലൂണ 25 തകർന്നുവീണു
ചന്ദ്രനിലേക്കയച്ച റഷ്യയുടെ പേടകമായ ലൂണ 25 തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ ലൂണ 25 പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നു. ഇക്കാര്യം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാളെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലൂണ തകർന്നുവീണത്.ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷമായിരുന്നു റഷ്യ ലൂണ വിക്ഷേപിച്ചത്. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു ലൂണ – 25.
കോൺഗ്രസ് പ്രവർത്തകസമിതിയിൽ ശശി തരൂരും കെ സി വേണുഗോപാലും
കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയിൽ.രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 20
*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾ബാങ്ക് വായ്പയെടുത്ത് നിക്ഷേപ, സംരംഭങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം പിറകില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് 2022- 23 ലെ മൊത്തം നിക്ഷേപങ്ങളുടെ 57.2 ശതമാനമായ 2,01,700 കോടി രൂപ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലാണ്. 16.2 ശതമാനമായ 43,180 കോടി രൂപയുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളം, […]
വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെയെന്ന് മുഖ്യമന്ത്രി
പൊതുവിതരണ രംഗം പ്രശ്നബാധിതമെന്ന പ്രചാരണം മാധ്യമങ്ങൾ നടത്തുന്നുവെന്നും എന്നാൽ ജനങ്ങളുടെ അനുഭവത്തിൽ ഇതെല്ലാം വസ്തുതയല്ലെന്ന് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി.കൺസ്യൂമർ ഫെഡ് ഓണവിപണി കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഓണ വിപണിയിൽ നൽകുന്ന സബ്സിഡിയിലൂടെ 100 കോടി രൂപയുടെ ലാഭം പൊതുജനങ്ങൾക്ക് കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കോഡ് മുന്നേറ്റം
രാജ്യത്ത് മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കോഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു. കേന്ദ്ര ധനമന്ത്രാലയമാണ് ജന്‍ധന്‍ അക്കൗണ്ടുകളുടെ റെക്കോഡ് നേട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. മൊത്തം അക്കൗണ്ടുകളില്‍ 56 ശതമാനം അക്കൗണ്ടുകളുടെ ഉടമകള്‍ സ്ത്രീകളാണ്. കൂടാതെ, 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അര്‍ദ്ധ നഗരങ്ങളിലാണ് തുറന്നിരിക്കുന്നത്. നിലവില്‍, ജന്‍ധന്‍ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. അക്കൗണ്ട് ഉടമകള്‍ക്ക് ഇതിനോടകം 34 […]
ഐഫോണ്‍ 15 ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി
ആപ്പിളിന്റ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 15 ഇന്ത്യയില്‍ നിര്‍മ്മിക്കും. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ നിര്‍മ്മാണ പാര്‍ട്ണര്‍ ഫോക്‌സ്‌കോണ്‍ തമിഴ്‌നാട്ടിലെ ശ്രീ പെരമ്പത്തൂരിലുള്ള പ്ലാന്റില്‍ ഐഫോണ്‍ 15 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 12നുതന്നെ ഐഫോണ്‍ 15 ആപ്പിള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണത്തിന്റെ അളവ് കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഉത്പാദനം വേഗത്തിലാക്കാന്‍ ഫോക്സ്‌കോണ്‍ തീരുമാനിച്ചിരിക്കുന്നത്. ഐഫോണ്‍ 15 ലോഞ്ച് ചെയ്യുമ്പോള്‍തന്നെ വിപണിയില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഫോക്സ്‌കോണിന് പുറമെ, പെഗാട്രോണും ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത […]
