Posted inവിനോദം

‘കിംഗ് ഓഫ് കൊത്ത’യിലെ രണ്ടാം ഗാനം ‘ഈ ഉലകിന്‍’

ദുല്‍ഖര്‍ സല്‍മാന്റെ ഓണം റിലീസ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാന്‍ റഹ്മാനാണ് ഈ പ്രണയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘ഈ ഉലകിന്‍’ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും കമ്പോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്മണ്യന്‍ ആണ്. മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാലു ഭാഷകളില്‍ ആണ് സെക്കന്റ് സിംഗിള്‍ റിലീസ് ആയിരിക്കുന്നത്. തമിഴില്‍ എന്‍ ഉയിരേ, തെലുഗില്‍ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്. […]

Posted inവിനോദം

വിനയ് ഫോര്‍ട്ട്, അനു സിത്താര ചിത്രം ‘വാതില്‍’ ട്രെയിലര്‍

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ എന്ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഓഗസ്റ്റ് 31ന് സിനി ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നു. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന […]

Posted inഓട്ടോമോട്ടീവ്

അര്‍ബന്‍ സ്റ്റൈലിഷ് 2023 ലിവോ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ അര്‍ബന്‍ സ്റ്റൈലിഷ് 2023 ലിവോ അവതരിപ്പിച്ചു. 110 സിസി സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ആന്‍ഡ് അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 110സിസി പിജിഎംഎഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന്. എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍, ഫ്രിക്ഷന്‍ റിഡക്ഷന്‍, എന്നിവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍. ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്ലെസ് ടയറുകള്‍, […]

Posted inപുസ്തകങ്ങൾ

സ്‌ത്രൈണം

കളിയരങ്ങിലെ എക്കാലത്തെയും കുലീനനായിക കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. കഥകളിയില്‍ സ്ത്രീകഥാപാത്രത്തിന് ഉയിരും ഉണര്‍ച്ചയും നല്‍കിയ നവോത്ഥാന പുരുഷന്‍കൂടിയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍. കഥകളിയുടെ സുവര്‍ണ്ണ സമ്പന്നകാലഘട്ടത്തില്‍ മഹാനടന്മാരുടെ നായികയായി തിളങ്ങിയ ശിവരാമന്റെ അഭിനയകാന്തിക്കു തുല്യമായ ആഖ്യാനം ഈ പുസ്തകത്തെ വേറിട്ട വായനാനുഭവമാക്കുന്നു. പ്രശസ്ത കഥകളിനടന്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. ‘സ്‌ത്രൈണം’. കോട്ടയ്ക്കല്‍ ശിവരാമന്‍, ഡോ. എന്‍.പി വിജയകൃഷ്ണന്‍. മാതൃഭൂമി. വില 331 രൂപ.  

Posted inആരോഗ്യം

ഉമിനീര്‍ പരിശോധനയിലൂടെ ഇനി ഹൃദ്രോഗം കണ്ടെത്താം!

ഉമിനീര്‍ പരിശോധനയിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്താമെന്ന് പഠനം. ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ മുതിര്‍ന്നവരുടെ ഉമിനീരിലെ ഉയര്‍ന്ന അളവിലുള്ള വെളുത്ത രക്താണുക്കളും ഹൃദയ സംബന്ധമായ അസുഖത്തിന്റെ പ്രാരംഭ സൂചനയും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഗവേഷണം എടുത്തുകാണിച്ചു. സാധാരണയായി മോണയുടെ വീക്കം സൂചിപ്പിക്കുന്ന വെളുത്ത രക്താണുക്കളുടെ അളവ് വര്‍ദ്ധിക്കുന്നത് ഹൃദ്രോഗത്തിന്റെ മുന്‍ഗാമിയായ ഫ്‌ലോ-മെഡിയേറ്റഡ് ഡൈലേഷനുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം ഊന്നിപ്പറയുന്നു. ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് കോശജ്വലന ഘടകങ്ങള്‍ മോണയിലൂടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും വാസ്‌കുലര്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ബാങ്കു വായ്പയെടുത്ത് നിക്ഷേപ, സംരംഭങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം പിറകില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് 2022- 23 ലെ മൊത്തം പദ്ധതിച്ചെലവിന്റെ 57.2 ശതമാനമായ 2,01,700 കോടി രൂപ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 16.2 ശതമാനമായ 43,180 കോടി രൂപയുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളം, ഗോവ, ആസാം എന്നീ സംസ്ഥാനങ്ങളാണ് പിറകല്‍. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനമായ 2,399 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നുവെന്ന് മുഹമ്മദ് റിയാസ്. ഓരോരുത്തരോടും മറുപടി പറയാനില്ലെന്നും,മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്.പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു. അതോടൊപ്പം നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എ കെ ബാലൻ.വീണ ഐജിഎസ്ടി ഒടുക്കിയതിന്റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിൻവലിക്കുമോ. തെറ്റെന്നു തെളിഞ്ഞാൽ കുഴൽ നാടൻ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും അദ്ദേഹം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃപ്പുണിത്തുറയിൽ അത്തം ഘോഷയാത്ര

ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി.മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടത്തുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വി20 പരിപാടി സിപിഎം റദ്ദാക്കി

ദില്ലിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി.ഇന്ന് പരിപാടി നടത്താൻ മുൻകൂർ പോലീസ് അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അധികൃതർ എതിർപ്പുന്നയിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്.പൊലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ ഇന്നലെ പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു.