എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടത്തുകയും ചെയ്തു.
സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു
