രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ 50 കോടി കടന്നതായി കഴിഞ്ഞദിവസമാണ് കേന്ദ്രധനമന്ത്രാലയം അറിയിച്ചത്.
കാനഡയിലെ വിവിധ മേഖലകളില്‍ അടിയന്തരാവസ്ഥ
കാനഡയിലെ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ബ്രിട്ടീഷ് കൊളംബിയ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. വെസ്റ്റ് കെലോനയിലെ വീടുകളും കാട്ടുതീ വിഴുങ്ങിയ സാഹചര്യത്തിലാണ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് അറിയിപ്പു വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 64 ഹെക്ടറില്‍ നിന്ന് 6800 ഹെക്ടര്‍ പ്രദേശത്തേക്കാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്.
സുർജിത് ഭവനിലെ വി ട്വന്റി പരിപാടി പൊലീസ് തടഞ്ഞു
പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന കാരണത്താൽ ദില്ലിയിലെ സിപിഎം ഓഫീസായ സുർജിത് ഭവനിൽ ജി 20 ക്കെതിരായി സംഘടിപ്പിക്കുന്ന വി ട്വന്റി എന്ന പരിപാടി പൊലീസ് തടഞ്ഞു. സുർജിത് ഭവന്റെ ഗേറ്റുകൾ പൂട്ടിയ പൊലീസ് അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടുന്നില്ല. ഇന്നലെയാരംഭിച്ച പരിപാടി തങ്ങളുടെ ഓഫീസിനുള്ളിൽ നടത്തുന്നതാണെന്നും പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നുമാണ് സിപിഎം പ്രതിനിധികൾ പറയുന്നത്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 19
*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾വളം ചാക്കുകളില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന സന്ദശമാണ് ബാഗുകളില്‍ നല്‍കുന്നത്. വളങ്ങളെ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാന്‍ഡാക്കുന്ന ‘വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസേഴ്സ്’ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ◾സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയിലെ ഡിവിഷനുകളുടേയും വാര്‍ഡുകളുടേയും എണ്ണം വര്‍ധിപ്പിക്കും. ജനസംഖ്യാനുപാതികമായി വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് […]
മാത്യു കുഴൽനാടനെതിരെ വീണ്ടും പരാതി
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരൻ.ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയിൽ മാത്യു കുഴൽനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.
പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാരിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം രണ്ട് വര്‍ഷമായി നല്‍കുന്നില്ല. എന്നിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം ഓണം പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും, സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വിപണി തുറക്കാന്‍ 20 വിദേശ ബ്രാന്‍ഡുകള്‍!
ഇന്ത്യയില്‍ വിപണി തുറക്കാനായി ഒരുങ്ങിയിരിക്കുന്നത് ഇരുപതോളം വിദേശ ബ്രാന്‍ഡുകള്‍. അടുത്ത 6-8 മാസത്തിനുള്ളില്‍ തന്നെ ഇവയെല്ലാം ഇന്ത്യയിലെത്തിയേക്കും. ഇതോടെ രാജ്യത്തെ റീറ്റെയ്ല്‍ വില്‍പ്പന വര്‍ധിക്കും. ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ റോബര്‍ട്ടോ കവല്ലി, അമേരിക്കന്‍ സ്‌പോര്‍ട്‌സ് പാദരക്ഷാ ബ്രാന്‍ഡായ ഫുട്‌ലോക്കര്‍, അര്‍മാനിയുടെ ലക്ഷ്വറി കഫേ ബ്രാന്‍ഡായ അര്‍മാനി കഫേ, ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡായ ഡന്‍ഹില്‍, ചൈനീസ് ബ്രാന്‍ഡ് ഷെയിന്‍, സ്പാനിഷ് ലക്ഷ്വറി ബ്രാന്‍ഡായ ബലെന്‍സിയാഗ,യു.കെ ആസ്ഥാനമായുള്ള ബോട്ടിക് കഫേ ഉള്‍പ്പെടെയുള്ള 20 വിദേശ ബ്രാന്‍ഡുകളാകും ആദ്യം ഇന്ത്യയിലെത്തുക. […]
വാട്ട്‌സ്ആപ്പില്‍ സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാനും ഇനി എഐ!
ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. ടൈപ്പ് ചെയ്ത് നല്‍കുന്ന വാചകത്തിന് അനുസരിച്ച് ഉപയോക്താവിന് ആവശ്യമായ സ്റ്റിക്കര്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഓപ്പണ്‍ എഐയുടെ അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നു രീതിക്ക് സമാനമാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കുമായി ലഭ്യമായി തുടങ്ങിയാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ സാധാരണ […]
ഏറെ ദുരൂഹതകള്‍ നിറഞ്ഞ ‘പുലിമട’ ടീസര്‍
ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുലിമട’ ടീസര്‍ എത്തി. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് എ.കെ. സാജനാണ്. പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍)എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഐന്‍സ്റ്റീന്‍ മീഡിയ,ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം […]
‘ഖുഷി’യിലെ നാലാമത്തെ ഗാനം ‘വിജനമൊരു തീരം’
സാമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുള്‍ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. ‘വിജനമൊരു തീരം’ എന്നു തുടങ്ങുന്ന ഗാനത്തിന് അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ചു. കെ.എസ്.ഹരിശങ്കറും ദിവ്യ.എസ്.മേനോനും ചേര്‍ന്നാണു ഗാനം ആലപിച്ചത്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘എന്‍ റോജ നീയേ’, ‘ആരാധ്യ’ എന്നീ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ […]
