പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന കാരണത്താൽ ദില്ലിയിലെ സിപിഎം ഓഫീസായ സുർജിത് ഭവനിൽ ജി 20 ക്കെതിരായി സംഘടിപ്പിക്കുന്ന വി ട്വന്റി എന്ന പരിപാടി പൊലീസ് തടഞ്ഞു. സുർജിത് ഭവന്റെ ഗേറ്റുകൾ പൂട്ടിയ പൊലീസ് അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടുന്നില്ല. ഇന്നലെയാരംഭിച്ച പരിപാടി തങ്ങളുടെ ഓഫീസിനുള്ളിൽ നടത്തുന്നതാണെന്നും പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നുമാണ് സിപിഎം പ്രതിനിധികൾ പറയുന്നത്.
സുർജിത് ഭവനിലെ വി ട്വന്റി പരിപാടി പൊലീസ് തടഞ്ഞു
